video
play-sharp-fill

ആലപ്പുഴ തുറവൂരിൽ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ചു: പ്രതി പിടിയിൽ

ആലപ്പുഴ തുറവൂരിൽ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ചു: പ്രതി പിടിയിൽ

Spread the love

 

ആലപ്പുഴ :തുറവൂരിൽ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ചു.

തമിഴ്നാട് വിരുതാചലം സാത്തുകുടൽ
മിഡിൽ സ്ട്രീറ്റിൽ പളനിവേൽ പൊന്നുസ്വാമി (51) ആണ് വെട്ടേറ്റ് മരിച്ചത്.

തുറവൂർ മഹാക്ഷേത്രത്തിന് വടക്ക് വശത്ത് തിങ്കളാഴ്ച രാത്രി 7.40 നാണ് കൊലപാതകം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തൻതറ ഉണ്ണികൃഷ്ണനാണ് പളനിവേലിനെ വെട്ടിയതെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.

തെങ്ങ് കയറ്റ തൊഴിലാളിയാണ് ഉണ്ണികൃഷ്ണൻ.

നെഞ്ചിൽ വെട്ടേറ്റ പളനിവേലിനെ തുറവൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പളനിവേൽ ഏറെനാളായി തുറവൂരിലും, പരിസരത്തും കൂലിപ്പണിയെടുത്താണ്കഴിയുന്നത്.

പ്രതി ഉണ്ണികൃഷ്ണനെ കുത്തിയതോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

മൃതദേഹം ആലപ്പുഴ വണ്ടാനം ഗവൺമെൻ്റ് ആശുപത്രിയിൽ.