play-sharp-fill
സ്പോർട്സിൽ അന്യായമായ തീരുമാനങ്ങൾ കാണുമ്പോൾ എനിക്ക് ചോര തിളക്കും, വർഷങ്ങളോളം ചെയ്ത കഠിനാധ്വാനത്തെ ഈ തീരുമാനങ്ങൾ ഇല്ലാതാക്കും, മത്സരം മുഴുവൻ ഡോമിനേറ്റ് ചെയ്തത് നിഷാന്താണ് എന്നിട്ടം വിജയിച്ചത് എതിരാളി; ഒളിമ്പിക്സ് സ്കോറിങ് രീതിയെ ചോദ്യം ചെയ്ത് മുൻ ലോക ബോക്സിങ് ചാമ്പ്യൻ സരിത ദേവി

സ്പോർട്സിൽ അന്യായമായ തീരുമാനങ്ങൾ കാണുമ്പോൾ എനിക്ക് ചോര തിളക്കും, വർഷങ്ങളോളം ചെയ്ത കഠിനാധ്വാനത്തെ ഈ തീരുമാനങ്ങൾ ഇല്ലാതാക്കും, മത്സരം മുഴുവൻ ഡോമിനേറ്റ് ചെയ്തത് നിഷാന്താണ് എന്നിട്ടം വിജയിച്ചത് എതിരാളി; ഒളിമ്പിക്സ് സ്കോറിങ് രീതിയെ ചോദ്യം ചെയ്ത് മുൻ ലോക ബോക്സിങ് ചാമ്പ്യൻ സരിത ദേവി

ഒളിമ്പിക്സിലെ ബോക്സിങ് ഇവന്‍റിന്‍റെ സ്കോറിങ് രീതിയെ ചോദ്യം ചെയ്ത് മുൻ ലോക ബോക്സിങ് ചാമ്പ്യൻ സരിത ദേവി. ഇന്ത്യയുടെ നിഷാന്ത് ദേവ് മെകിസിക്കൻ താരം മാർക്കോ അൽവാരസിനെതിരെ തോറ്റതിന് ശേഷമാണ് സരിത ദേവിയുടെ പ്രതികരണം.

ക്വാർട്ടർ ഫൈനലിൽ 1:4 എന്ന സ്കോറിനായിരുന്നു നിഷാന്ത് തോറ്റത്. ഇന്ത്യൻ ആരാധകരെയും താരങ്ങളയുമെല്ലാം ഈ തോൽവി നിരാശരാക്കിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിശാന്തിനെ വിധികർത്താക്കൾ തോൽപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

മെക്സിക്കൻ താരത്തെക്കാൾ മികച്ച് പ്രകടനമാണ് നിഷാന്ത് കാഴ്ചവെച്ചത്. സ്പോട്സിൽ അന്യായമായി തീരുമാനങ്ങൾ കാണുമ്പോൾ തന്‍റെ രക്തം തിളക്കുമെന്നൊക്കെ സരിത ദേവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആദ്യ മൂന്ന് റൗണ്ടിലും മെക്സിക്കൻ താരത്തെക്കാൾ ഭേദമായിരുന്നു നിഷാന്ത്. സ്പോർട്സിൽ അന്യായമായ തീരുമാനങ്ങൾ കാണുമ്പോൾ എനിക്ക് ചോര തിളക്കും. വർഷങ്ങളോളം ചെയ്ത കഠിനാധ്വാനത്തെ ഈ തീരുമാനങ്ങൾ ഇല്ലാതാക്കും. അത്രയും ഹോൾഡ് ചെയ്തിട്ടും മെക്സിക്കൻ താരത്തിന് റെഫറി വാണിങ് ഒന്നും നൽകാതിരുന്നത് എന്നെ ചൊടിപ്പിച്ചു. മത്സരം മുഴുവൻ ഡോമിനേറ്റ് ചെയ്തത് നിഷാന്താണ് എന്നിട്ടം വിജയിച്ചത് എതിരാളിയാണ്. എത്ര നാൾ ഈ അന്യായം തുടരും?’; സരിത പറഞ്ഞു.

തനിക്ക് ബോക്സർമാരുടെ വികാരങ്ങൾ മനസിലാകുമെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ സ്പോർട്ടുമായി അടുത്ത് നിൽക്കുകയാണെന്നും താരം പറയുന്നുണ്ട്. മെഡൽ നഷ്ടപ്പെട്ടതിനേക്കാളും അത് എങ്ങനെ നഷ്ടമായി എന്നാലോചിക്കുമ്പോഴാണ് തനിക്ക് വേദനയെന്നും സരിത കൂട്ടിച്ചേർത്തു.

‘എനിക്ക് എന്‍റെ വിഷമം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ഈ കളിയുമായി രണ്ട് പതിറ്റാണ്ടിന്‍റെ അടുപ്പമുണ്ട്. ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളുള്ളത് വിഷമകരമാണ്. ഈ കാരണം കൊണ്ട് നമ്മുക്ക് ഒരു മെഡൽ നഷ്ടമായി. എന്നാൽ, അത് എങ്ങനെ നഷ്ടമായി എന്നതാണ് കൂടുതൽ വിഷമം. അത് നമ്മുടെ കൂടെ തന്നെ ഇങ്ങനെ കാണും, എന്നിട്ട് അടുത്തവട്ടം മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് തിരിച്ചുവരവ് നടത്താമെന്ന് പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങാം,’ സരിത ദേവി പറഞ്ഞു.