play-sharp-fill
കൃഷി വകുപ്പിന് ഫണ്ടില്ല: യന്ത്രവത്കരണ പദ്ധതിയിൽ കർഷകർക്ക് കൊടുക്കാനുള്ളത് കോടികൾ : കോട്ടയം ജില്ലയിൽ 1100 കർഷകർക്ക് ധനസഹായം ലഭിച്ചില്ല.

കൃഷി വകുപ്പിന് ഫണ്ടില്ല: യന്ത്രവത്കരണ പദ്ധതിയിൽ കർഷകർക്ക് കൊടുക്കാനുള്ളത് കോടികൾ : കോട്ടയം ജില്ലയിൽ 1100 കർഷകർക്ക് ധനസഹായം ലഭിച്ചില്ല.

 

കറുകച്ചാൽ :കാർഷിക യന്ത്ര
വൽക്കരണ ഉപപദ്ധതി (സ്‌മാം) വഴി കാർഷിക ഉപകരണങ്ങൾ വാങ്ങിയ പകുതിയോളം കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല.

ജില്ലയിൽ 1100 കർഷകർക്ക് 2.86 കോടി രൂപയാണു ലഭിക്കാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുകയാണിത്. ആദ്യം അപേക്ഷിച്ചവർക്കു ധനസഹായം ലഭിച്ചിരുന്നു.

ഫണ്ട് എത്താത്തതുകൊണ്ടണ്ടാണു ധന സഹായം വിതരണം ചെയ്യാത്തതെന്നും 2 മാസത്തിനുള്ളിൽ ഫണ്ട് എത്തുമെന്നു പ്രതീക്ഷി ക്കുന്നതായും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗം വഴിയാണു തുക നൽകുന്നത്. കേന്ദ്ര കൃഷിമന്ത്രാലയവും
കേരള കാർഷികവികസന കർഷകക്ഷേമ വകുപ്പും ചേർന്നു കർഷകർക്കു കാർഷിക ഉപകരണങ്ങൾ ധനസഹായത്തോടെ നൽ കുന്നതാണു പദ്ധതി.

ഓൺലൈനായാണ് അപേ ക്ഷിക്കുന്നത്. വെബ് വിലാസം വയ്ക്കാത്തതിനാൽ ഇത്തവണ
അപേക്ഷ നൽകാൻ കർഷകർക്കു കഴിഞ്ഞിട്ടില്ല. എന്നാൽ രജിസ്‌റ്റർ ചെയ്യാൻ കഴിയും.