പാരീസ് ഓളിമ്പിക്സ്: വാശിയോടെ ഇന്ത്യ; വെങ്കലം ലക്ഷ്യമിട്ട് ‘ലക്ഷ്യ’ ഇന്ന് പോരാട്ടത്തിനിറങ്ങും, ടേബിള്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടർ പിടിക്കാൻ ടേബിള്‍ ടെന്നീസ് ടീം സജ്ജം, മെഡല്‍ പ്രതീക്ഷയുമായി ഗുസ്തി താരങ്ങളും ഇന്ന് ഗോദയിലിറങ്ങും, ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങൾ ഏതൊക്കെയെന്നറിയാം..
പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ഇന്നും മെഡല്‍ പ്രതീക്ഷ. പുരുഷ സിംഗിള്‍സ് ബാഡ്മിന്‍റണ്‍ സെമിയില്‍ ഡെന്മാര്‍ക്കിന്‍റെ വിക്ടർ അക്സൽസനോട് പൊരുതി തോറ്റ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ന് വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും.
മലേഷ്യയുടെ സി ലിയാ ജി ആണ് ലക്ഷ്യയുടെ എതിരാളി. ടേബിള്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യ വനിതാ ടീമിനും ഇന്ന് മത്സരമുണ്ട്. റൊമാനിയയാണ് പ്രീ ക്വാട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഗുസ്തി മത്സരങ്ങളും ഇന്ന് തുടങ്ങും. വനിതാ ഗുസ്തിയില്‍ 68 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാ ദാഹിയ ഇന്ന് ഗോദയിലിറങ്ങും. ഇന്ത്യയുടെ മത്സരങ്ങള്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും തത്സമയം കാണാനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിംപിക്സില്‍ ഇന്ത്യയുടെ ഇന്നത്തെ മത്സരക്രമം ഇങ്ങനെ.
12:30 PM – ഷൂട്ടിംഗ് – സ്‌കീറ്റ് മിക്സഡ് ടീം യോഗ്യത – മഹേശ്വരി ചൗഹാൻ, അനന്ത്ജീത് സിംഗ് നരുക.
1:30 PM – ടേബിൾ ടെന്നീസ് – വനിതാ ടീം – ഇന്ത്യ vs റൊമാനിയ
3:25 PM – അത്‌ലറ്റിക്സ് – വനിതകളുടെ 400 മീറ്റർ റൗണ്ട് 1 – കിരൺ പഹൽ
3:45 PM – സെയിലിംഗ് – സ്ത്രീകളുടെ ഡിങ്കി റേസ് 9-10 – നേത്ര കുമനൻ
PM – ബാഡ്മിന്‍റൺ – പുരുഷന്മാരുടെ വെങ്കല മെഡൽ മത്സരം – ലക്ഷ്യ സെൻ vs ലീ സി ജിയ (മലേഷ്യ)
6:10 PM – സെയിലിംഗ് – പുരുഷന്മാരുടെ ഡിങ്കി റേസ് 9-10 – വിഷ്ണു ശരവണൻ
6:30 PM – ഷൂട്ടിംഗ് – സ്‌കീറ്റ് മിക്സഡ് ടീം ഫൈനൽ (യോഗ്യതയ്ക്ക് വിധേയമായി)
6:30 PM – ഗുസ്തി – വനിതകളുടെ 68 കിലോഗ്രാം റൗണ്ട് ഓഫ് 16 – നിഷ ദാഹിയ
7:50 PM – ഗുസ്തി – വനിതകളുടെ 68 കിലോ ക്വാർട്ടർ ഫൈനൽ (യോഗ്യതയ്ക്ക് വിധേയമായി)
10:34 PM – അത്‌ലറ്റിക്‌സ് – പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1 – അവിനാഷ് സാബ്ലെ
1:10 AM (ഓഗസ്റ്റ് 6) – ഗുസ്തി – വനിതകളുടെ 68 കിലോഗ്രാം സെമിഫൈനൽ (യോഗ്യതയ്ക്ക് വിധേയമായി).