വയനാട് ദുരന്തം ; കേന്ദ്ര ഏജൻസികൾ നടത്തിയത് സ്തുത്യർഹമായ സേവനങ്ങൾ.. പ്രധാനമന്ത്രിയെ കണ്ട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
പ്രധാനമന്ത്രിയെ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജോർജ് കുര്യൻ നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു.
വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഇന്ന് ഡൽഹിയിലെത്തിയ ശേഷമാണ് ജോർജ് കുര്യൻ വിശദവിവരങ്ങൾ മോദിയെ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ബോധിപ്പിച്ചുവെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
അതേസമയം വയനാട്ടിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേർന്നാണ് പ്രവർത്തനമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. എൻ്റെ അനുശോചനത്തിൻ്റെ ആഴം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല കാര്യങ്ങൾ എല്ലാം പ്രധാന മന്ത്രി ശ്രദ്ധിക്കുന്നു. Pmo യും മുഖ്യമന്ത്രി യുടെ ഓഫീസും ചേർന്നാണ് പ്രവർത്തനം നടത്തുന്നത്. തിരിച്ചു ഡൽഹിയിൽ എത്തി പ്രധാന മന്ത്രി യെ കാര്യങ്ങൾ എല്ലാം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസം നന്നായി നടക്കും. പ്രധാന മന്ത്രി ദുരന്തമറിഞ്ഞ ഉടൻ വിളിച്ചു. അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവരുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രിയെ വിളിച്ചു. എല്ലാ പിന്തുണയും കേന്ദ്രം നൽകി ആർമി, NDRF എല്ലാം മികച്ച പ്രവർത്തനം കാഴ്ച വച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.