കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ കുരങ്ങന്റെ വികൃതി കൂടുന്നു: കോഴിക്കൂട്ടിൽ കയറി മുട്ടയെടുത്ത കുരങ്ങൻ കൂടു പൊളിച്ച് കടന്നുകളഞ്ഞു
പനച്ചിക്കാട്: കുരങ്ങന്റെ വികൃതി കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പനച്ചിക്കാട് പഞ്ചായത്ത് നിവാസികൾ. വിവിധ പ്രദേശങ്ങളിൽ കുറച്ചു ദിവസങ്ങളായി കുരങ്ങൻ്റെ ശല്യം തുടരുന്നു
കഴിഞ്ഞ ദിവസം മുട്ടയെടുക്കാൻ കോഴിക്കൂടിനുള്ളിൽ കയറി കുടുങ്ങിയ കുരങ്ങൻ കൂടിന്റെ ഒരുഭാഗം പൊളിച്ചുമാറ്റി കടന്നുകളഞ്ഞു.
. ശനിയാഴ്ച വൈകിട്ട് കുരുവി ക്കാവിൽ ശശിധരന്റെ വീട്ടിലെ ഇരുമ്പുകമ്പി കൊണ്ടു നിർമിച്ച കോഴിക്കൂട്ടിലാണു കുരങ്ങൻ കയറിയത്. കോഴിമുട്ട എടുക്കാനായി കുരങ്ങൻ കൂട്ടിനുള്ളിൽ കയറിയതോടെ കൂടിന്റെ വാ തിൽ അടഞ്ഞു. തുടർന്നു കൂടിന്റെ ഒരു ഭാഗം പൊളിച്ച് കുരങ്ങൻ പുറത്തുചാടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുരങ്ങൻ ഇന്നലെയും ഇതേ വീട്ടിലെത്തിയെങ്കിലും നാശന ഷ്ടമുണ്ടാക്കിയില്ല. പനച്ചിക്കാട് പ്രദേശത്തു കുറ
ച്ചു ദിവസങ്ങളായി കുരങ്ങന്റെ ശല്യം തുടരുകയാണ്.
വനംവകുപ്പ് കുരങ്ങനെ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Third Eye News Live
0