ഡിവൈഎഫ്ഐ 25 വീട് വെച്ച് കൊടുക്കുന്നുണ്ട് മാധവൻ സാറേ.. നാട്ടുകാരുടെ കൈയിൽ നിന്ന് പിരിച്ചിട്ടാണ്…. എന്തോ അവർക്കും എന്നെ പോലെ മുഖ്യമന്ത്രിയിൽ വിശ്വാസമില്ല…; തന്നെ വിമർശിച്ച എഴുത്തുകാരൻ എൻ എസ് മാധവനെതിരെ ചുട്ടമറുപടിയുമായി സംവിധായകൻ അഖിൽ മാരാർ
വയനാട് : ദുരിതബാധിതർക്ക് വീട് വച്ചു നൽകുമെന്ന തീരുമാനത്തെ വിമർശിച്ച എഴുത്തുകാരൻ എൻ എസ് മാധവനെതിരെ സംവിധായകൻ അഖിൽ മാരാർ.
മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കുന്നത് അഴിമതിയായി തോന്നുമെന്നും അഖിൽ മാരാരിൽ പോലീസിന്റെ കണ്ണ് വേണമെന്നുമാണ് എൻ എസ് മാധവൻ പറഞ്ഞത്.
എന്നാൽ, ബക്കറ്റ് പിരിവ് നടത്തി പുട്ടടിച്ച പാർട്ടിയുടെ ഒരടിമയാണ് മാധവനെന്നാണ് അഖിൽ മാരാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണെന്ന് എവിടെ എങ്കിലും താൻ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാൻ തയ്യാറാണ്. മനസിലായില്ലേ നിങ്ങളുടെ കൂടെ കൂടിയേക്കാം എന്നാണ് അഖിൽ മാരാർ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
“പഠിപ്പും വിവരവും അറിവും ഉള്ള ബുദ്ധി ജീവി കമ്മിയുടെ അവസ്ഥ ഇതാണെങ്കിൽ അന്തം കമ്മികളുടെ കാര്യം പറയേണ്ടതില്ലല്ലോ…
ഞാൻ പറഞ്ഞത് എന്താണെന്ന് പോലും നോക്കാതെ കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന എൻ എസ് മാധവൻ സാറിനോട് സഹതാപം മാത്രം..
മാധവൻ സാറിനോടും അന്തം കമ്മികളോടും എനിക്ക് പറയാൻ ഉള്ളത് ഞാൻ വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണ് എന്ന് എവിടെ എങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാൻ ഞാൻ തയ്യാറാണ്..
മനസിലായില്ലേ നിങ്ങളുടെ കൂടെ കൂടിയേക്കാം….
NB: ഡിഐഎഫ്ഐ 25 വീട് വെച്ച് കൊടുക്കുന്നുണ്ട് മാധവൻ സാറേ.. നാട്ടുകാരുടെ കൈയിൽ നിന്ന് പിരിച്ചിട്ടാണ്…. എന്തോ അവർക്കും എന്നെ പോലെ മുഖ്യമന്ത്രിയിൽ വിശ്വാസമില്ല…
പിന്നെ നാട്ടുകാരുടെ മുന്നിൽ ബക്കറ്റ് എടുത്തു ഇറങ്ങി പിരിച്ചു പുട്ടടിച്ച പാർട്ടിയുടെ ഒരടിമ ആയ മാധവൻ സാറിനു ഒരുവൻ തന്റെ അദ്വാനത്തിൽ നിന്ന് പണം സ്വമേധയാ നൽകുന്നത് ഉൾകൊള്ളാൻ പോലും കഴിയുന്നില്ല… എന്തെന്നാൽ ദാനം കൊടുത്തല്ല ഇവർക്ക് ശീലം മറിച്ചു പിടിച്ചു പറിയാണ്…”