ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ശാരീരികമായി ഉപദ്രവിച്ചു ; എടിഎമ്മിലെത്തിച്ചു പണം പിൻവലിക്കാൻ ആവശ്യപ്പെട്ടു ; വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ ; യുവതികളെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

പുനൈ : വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണ് വയോധികനോട് യുവതികൾ ആവശ്യപ്പെട്ടത്.

വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ജൂലൈ 29നാണ് സംഭവം. സബ് ഇൻസ്പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം. യുവതികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ അംഗമാണ് കാശിനാഥ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

64 കാരനാണു ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്. സംഘത്തിലെ ഒരു പെൺകുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലെത്തിയ മറ്റുള്ളവര്‍ വയോധികനെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ചു.

5 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. ബലംപ്രയോഗിച്ച് കാറിൽ കയറ്റി എടിഎമ്മിലെത്തിച്ചു പണം പിൻവലിക്കാൻ ആവശ്യപ്പെട്ടു. കൈവശമുള്ള സ്വർണം വിൽക്കാനും ശ്രമം നടത്തിയതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.