video
play-sharp-fill

ആളുമാറി നടി അനുപമാ പരമേശ്വരന് സംഘപരിവാർ പൊങ്കാല , കളക്ടർക്കു വച്ചതു നടിക്കു കൊണ്ട്

ആളുമാറി നടി അനുപമാ പരമേശ്വരന് സംഘപരിവാർ പൊങ്കാല , കളക്ടർക്കു വച്ചതു നടിക്കു കൊണ്ട്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയ്ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയത് സൈബര്‍ ലോകത്ത് വലിയ വിവാദമായിരുന്നു. കളക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ സംഘപരിവാര്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത് . കളക്ടര്‍ ക്രിസ്ത്യാനിയാണെന്ന് ആരോപിച്ചും പ്രചാരണം നടന്നിരുന്നു. എന്നാല്‍ കളക്ടര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ട്രോളുകളും വിമര്‍ശനങ്ങളും ഇപ്പോള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത് നടി അനുപമ പരമേശ്വരനാണ്. കളക്ടര്‍ അനുപമയ്ക്ക് എതിരെ സൈബര്‍ ലോകത്ത് തകൃതിയായി ആക്രമണം നടത്തുന്നതിനിടെയാണ് ചിലര്‍ ആളുമാറി അനുപമ പരമേശ്വരനെതിരെയും ട്രോളുകളും പ്രതിഷേധവും വര്‍ഷിക്കുന്നത്. ഇതിന്റെ ട്രോളുകള്‍ തിരികെ കിട്ടുന്നതിന്റെ ക്ഷീണവും ഇപ്പോള്‍ സുരേഷ് ഗോപിക്കു വേണ്ടി വാദിക്കുന്നവര്‍ക്കുണ്ട്. കളക്ടര്‍ അനുപമ ഐഎഎസിന്റെയും ചലച്ചിത്ര താരം അനുപമ പരമേശ്വരന്റെയും പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഈ അമളിക്കു കാരണം. കളക്ടറുടെ ഫെയ്സ്ബുക്ക് പേജാണെന്ന ധാരണയില്‍ നടിയുടെ ഫെയ്സ്ബുക്കില്‍ ട്രോളിട്ടും തെറി പറഞ്ഞുമാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ കലിപ്പ് തീര്‍ക്കുന്നത്. ഇവരുടെ ആളു മാറിയുള്ള പ്രതിഷേധം കണ്ട് തലയില്‍ കൈ വെച്ചിരിക്കുകയാണ് സൈബര്‍ ലോകം. ആളു മാറിയുള്ള ഈ ആക്രമണം തന്നെ മറ്റൊരു ട്രോളായി മാറിയിരിക്കുകയാണ് ഇപ്പോൾ.