
ഫേസ്ബുക്ക് ലൈവ് ഒളിച്ചോട്ടം വ്യാജമെന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
സ്വന്തംലേഖകൻ
കോട്ടയം : സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷമുള്ള രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം. എന്നാല്‍ താന്‍ ചതിയ്ക്കപ്പെട്ടെന്നാണ് പെണ്‍കുട്ടി ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നത്.
താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും , സ്നേഹത്തിന്റെ പുറത്തു പിന്നീട് എന്തെങ്കിലുമുണ്ടായാല്‍ ഒരു തെളിവിനു വേണ്ടി യുവാവ് വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത് .പുറത്തിവിടില്ലെന്നു ഉറപ്പ് നല്‍കിയാണ് വീഡിയോ എടുത്തതെന്നും താന്‍ അയാളുടെ കൂടെ ഒളിച്ചോടിയിട്ടില്ല , മാതാപിതാക്കൾക്കൊപ്പം വീട്ടില്‍ തന്നെയുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0