
കെ.എം. മാണിയുടെ ആരോഗ്യനില തൃപ്തികരം , ഗുരുതരമാണ് പ്രചരിക്കുന്നത് വ്യാജവാർത്തകളെന്നു മെഡിക്കൽ ബുള്ളറ്റിൻ
സ്വന്തംലേഖകൻ
കൊച്ചി: കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.
അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.അതേസമയം മാണിയുടെ നില അതീവ ഗുരുതരമെന്ന രീതിയിൽ പ്രചരിക്കുന്നതു വ്യാജ വാർത്തകളാണെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
