വിലങ്ങാട് മലയിറങ്ങിയ ദുരന്തം ജനങ്ങൾക്ക് തീരാ ദുരിതം ; 13 വീടുകൾ പൂർണ്ണമായി ഒലിച്ചുപോയി, ജനങ്ങൾ താമസം മാറ്റിയത് കിലോമീറ്ററുകൾ അപ്പുറത്തേക്ക്, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലനിൽക്കുന്നത് ആശങ്ക മാത്രം

Spread the love

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് മലയിറങ്ങിയ ദുരന്തം ബാക്കി വെച്ചത് ദുരിതം മാത്രം. പതിമൂന്ന് വീടുകള്‍ പൂർണമായി ഒലിച്ചുപോയി.

പലർക്കും കിലോ മീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് താമസം മാറ്റേണ്ടി വന്നു. നാട്ടുകാർക്ക് മുന്നറിയിപ്പ് നല്‍കാൻ ഇറങ്ങി ഉരുള്‍ ജലമെടുത്ത മാത്യു മാഷ് ഇവർക്ക് വിങ്ങുന്ന ഓർമയാണ്. ഉരുള്‍ തകർത്ത സ്ഥലം വാസയോഗ്യം അല്ലാതായതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ദുരിതത്തിലാണ് ദുരന്ത ബാധിതർ.

മലയിടുക്കില്‍ രാത്രിയിലെത്തിയ ഉരുള്‍ ഒരു കൂട്ടം മനുഷ്യരുടെ ജീവതം ഇരുട്ടിലാക്കിയിരിക്കുകയാണ്. പ്രകൃതി നല്‍കിയ സൂചന നേരത്തെ അറിഞ്ഞെങ്കിലും അവർക്ക് പ്രിയപ്പെട്ട മാത്യു മാഷിനെ നഷ്ടമായി. സ്വപ്നം കണ്ട പണി പൂർത്തിയാകാത്ത വീടിന് മുന്നില്‍ ചലനമറ്റ് മാഷിന്‍റെ ശരീരമെത്തിച്ചപ്പോള്‍ വിങ്ങിപ്പൊട്ടിയ മനസുമായി നിര്‍ക്കുകയായിരുന്നു പ്രിയപ്പെട്ടവര്‍. മല അതിരിടുന്ന കോഴിക്കോട്ടെ വടക്കൻ ഭാഗത്തെ അവസാനത്തെ ഗ്രാമത്തില്‍ ആശങ്ക മാത്രമാണ് ഇനി ബാക്കി. മഴ ശമിക്കുന്നില്ല. താത്കാലിക പലായനം മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള രക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലര്‍ക്കും ഇനി ജീവിതം തിരികെ പിടിക്കാനുണ്ട്. നാളത്തെ നാമ്ബുകള്‍ക്ക് വെളിച്ചം പകരാനുണ്ട്. നഷ്ടപ്പെട്ടത് തിരികെ കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. ഉരുള്‍ തകർത്തെറിഞ്ഞ സ്ഥലം ഇനി വാസയോഗ്യമല്ല. 13 വീടുകളുടെ അസ്ഥിവാരം പോലും ഇല്ല. ഇതുവരെ സമ്ബാദിച്ചതെല്ലാം ഒലിച്ചു പോയി. ഇവർക്ക് തല ചായ്ക്കാൻ മറ്റൊരിടം വേണം. എപ്പോള്‍, എവിടെ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഇപ്പോള്‍ ശ്യൂനതയാണ്.