മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ച പുതിയ അണക്കെട്ട് എന്ന നിലപാടുമായി കേരളം മുന്നോട്ട്: നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്‌ഥിതിക ആഘാത പഠനത്തിന് കേരളം കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിനു കത്തു നൽകി.
കുമളി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരി യാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായി.
കഴിഞ്ഞ ദിവസങ്ങളിൽ സം സ്ഥാനത്തു കനത്ത മഴ പെയ്‌തപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മഴപ്രദേശത്തു താരതമ്യേന മഴ കുറവായിരുന്നു.
ജലനിരപ്പ് ഇതുവരെ ആശങ്കാ ജനകമായ വിധത്തിൽ ഉയർന്നിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
131.70 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. ഇത് 136 അടിയിൽ എത്തിയാലേ സ്‌പിൽവേ ഷട്ടറുകളുടെ ലെവലിലേക്ക് വെള്ളം എത്തുകയുള്ളു.
അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ
വിശദമായ പഠനം നടത്താൻ സു പ്രീം കോടതി 2010ൽ നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മി റ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്. അണക്കെട്ടിനു ബലക്ഷയമുണ്ടെന്ന കേരളത്തിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.
അണക്കെട്ടിന്റെ സുരക്ഷ കൃ ത്യമായ ഇടവേളകളിൽ പരിശോധിക്കാൻ മേൽനോട്ട സമിതിക്കും സുപ്രീം കോടതി രൂപം നൽകി. അഞ്ചംഗങ്ങളുള്ള ഈ സമിതി യെ സഹായിക്കാൻ അഞ്ചംഗങ്ങളുള്ള ഉപസമിതിയും രൂപീകരിച്ചി ട്ടുണ്ട്.
പുതിയ അണക്കെട്ട്: ഡിപിആറുമായി കേരളം മുന്നോട്ട്
. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള കേരളത്തി ൻ്റെ നീക്കത്തെ തമിഴ്‌നാട് സർക്കാർ എതിർക്കുകയാ ണെങ്കിലും കേരളം ആവശ്യ ത്തിൽ ഉറച്ചു നിൽക്കുകയാ ണ്. പുതിയ അണക്കെട്ട് എന്ന ആവശ്യം ഉന്നയിച്ചു കേരള നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
പുതിയ അണക്കെട്ടിനുള്ള നടപടികൾക്കായി പരിസ്ഥി തി അനുമതി തേടിയുള്ള കേരളത്തിൻ്റെ അപേക്ഷ പരി ഗണിക്കാനിരുന്ന യോഗം കാ രണം വ്യക്തമാക്കാതെ പരി സ്ഥിതി മന്ത്രാലയം കഴിഞ്ഞ്
മേയ് 28ന് ഉപേക്ഷിച്ചിരുന്നു.
എക്സ്പേർട്ട് അപ്സൽ കമ്മിറ്റിയിൽ (ഇഎസി) കേരളത്തിൻ്റെ അപേക്ഷ പരി ഗണിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും തമിഴ്നാട് എതിർപ്പറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പ്രോജക്ട് റിപ്പോർട്ട് (ഡിപി ആർ) കേരളം പൂർത്തിയാക്കു കയാണ്. നിലവിലുള്ള അണ ക്കെട്ട് പൊളിക്കുന്നതിന്റെ പാ രിസ്‌ഥിതിക ആഘാത പഠന ത്തിനാണ് കേരളം കേന്ദ്ര പരി സ്‌ഥിതി മന്ത്രാലയത്തിനു കത്തു നൽകിയത്.