video
play-sharp-fill

ട്രെയിലറിന്റെ പിന്നിലിടിച്ച കാർ റെയിൽവേ ട്രാക്കിലേയ്ക്ക് മറിഞ്ഞു: സംഭവം കൊച്ചി വൈറ്റിലയിൽ

ട്രെയിലറിന്റെ പിന്നിലിടിച്ച കാർ റെയിൽവേ ട്രാക്കിലേയ്ക്ക് മറിഞ്ഞു: സംഭവം കൊച്ചി വൈറ്റിലയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വൈറ്റിലയില്‍ കാര്‍ പാലത്തില്‍നിന്ന് റയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില മേല്‍പ്പാലത്തില്‍ വച്ച് ട്രെയിലറിന്‍റെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ എളമക്കര സ്വദേശി അർജുൻ മാത്രമാണുണ്ടായിരുന്നത്. ഇയാളെ ഗുരുതര പരുക്കോടെ ആശുപത്രിയിലാക്കി.

രാവിലെ 8.45 നാണ് അപകടം നടക്കുന്നത്. ഇടപ്പള്ളിയിൽ നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. മേൽപ്പാലത്തിന്റെ കൈവരികളും വൈദ്യുതി പോസ്റ്റും തകർത്ത് കാർ താഴേക്കു പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഓട്ടോ റിക്ഷ ഡ്രൈവർമാരാണ് ആദ്യം കാണുന്നത്. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്നയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷകനാണ് ഇയാളെന്ന് കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group