ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറങ്ങി ; ആദ്യ പരീക്ഷണ ഓട്ടം ഇന്ന് ; പ്രതീക്ഷയിൽ കേരളവും ; 10 സർവീസുകൾ പരിഗണനയിൽ ; ശീതീകരിച്ച 12 കോച്ചുകൾ,ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനും സൗകര്യം
സ്വന്തം ലേഖകൻ
കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറങ്ങി. ആദ്യ പരീക്ഷണ ഓട്ടം ശനിയാഴ്ച രാവിലെ നടക്കും. 12 കോച്ചുള്ള വന്ദേ മെട്രോ പുറത്തിറങ്ങുമ്പോൾ കേരളവും പ്രതീക്ഷയിലാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നാണ് വന്ദേ മെട്രോ ഇറങ്ങുന്നത്.
ചെന്നൈ-കാട്പാടി റൂട്ടിൽ (150 കിലോമീറ്റർ) 130 കിലോമീറ്റർ വേഗത്തിൽ ശനിയാഴ്ച പരീക്ഷണ ഓട്ടം നടത്തും. അതിനുശേഷമായിരക്കും ഏത് സോണിലേക്കെന്ന് പ്രഖ്യാപിക്കുക. രാജസ്ഥാൻ കോട്ടയിൽ 180 കിലോമീറ്റർ വേഗത്തിൽ ഇതിന്റെ കവച് സംവിധാനം ഉൾപ്പെടെ പരീക്ഷിച്ചു വിജയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗളൂരു, തിരുവനന്തപുരം-എറണാകുളം റൂട്ട് ഉൾപ്പെടെ 10 സർവീസുകളാണ് പരിഗണനയിലുള്ളത്.
മെമു വണ്ടികളുടെ പരിഷ്കരിച്ച രൂപമാണ് വന്ദേ മെട്രോ. ശീതീകരിച്ചതാണ് കോച്ചുകൾ. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമുണ്ട്.