ദുരിതാശ്വാസ നിധി തട്ടിപ്പ്, പണം അർഹരിലേക്ക് എത്തില്ല ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം ; യൂട്യൂബർ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റില്‍.

കൊല്ലം വിളക്കുപാറ സ്വദേശി രാജേഷാണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനല്‍ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് രാജേഷ് ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു പരാമർശം. ഏരൂർ പൊലീസ് സ്വയമേ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.