play-sharp-fill
മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്, എല്ലാവരും ഒറ്റക്കെട്ടാകുകയും ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ്, ഈ ദുഷ്കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടും; ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ടുമായി മോഹൻലാൽ

മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്, എല്ലാവരും ഒറ്റക്കെട്ടാകുകയും ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ്, ഈ ദുഷ്കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടും; ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ടുമായി മോഹൻലാൽ

വയനാട്: ദുരന്ത മേഖല‍യിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പോലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ.

മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ് തങ്ങൾ കേരളീയരെന്നും ഈ ദുഷ്‌കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും മോഹൻലാൽ എക്സിൽ കുറിച്ചു.

‘വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തികൾക്കും എന്റെ സല്യൂട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാൻ ഞാൻ പ്രാര്‍ഥിക്കുന്നു. ദുരന്ത മുഖത്ത് മുൻനിരയിലുള്ള എന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും നന്ദി’ – മോഹൻലാൽ എക്സിൽ കുറിച്ചു.

സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ ചില ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നാലാംദിവസവും തുടരുകയാണ്. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​ട​ന്നു.

എ​ന്നാ​ൽ, 189 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.107 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. 100 മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടു​കി​ട്ടി. 225 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഉരു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ശേ​ഷം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജീ​വ​നോ​ടെ​യു​ള്ള എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

മു​ണ്ട​ക്കൈ, അ​ട്ട​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​നി ആ​രും ജീ​വ​നോ​ടെ കു​ടു​ങ്ങി​ക്കി​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് കേ​ര​ള -ക​ർ​ണാ​ട​ക സ​ബ് ഏ​രി​യ ജ​ന​റ​ൽ ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ് (ജി.​ഒ.​സി) മേ​ജ​ർ ജ​ന​റ​ൽ വി.​ടി. മാ​ത്യു യോ​ഗ​ത്തെ അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട ആ​രെ​ങ്കി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ 348 കെ​ട്ടി​ട​ങ്ങ​ളെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ച്ച​തെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ ഡോ. ​എ. കൗ​ശി​ഗ​ൻ അ​റി​യി​ച്ചു.