കോട്ടയത്ത് നാളെ അൽഫോൻസാ തീർഥാടനം : വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹ ത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കും : ക്രമീകരണങ്ങൾ പൂർത്തിയായി
ചങ്ങനാശേരി :വിശുദ്ധ അൽ
ഫോൻസാമ്മയുടെ ജന്മഗൃഹ ത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗ് നടത്തുന്ന 36-മത് അൽഫോൻസാ തീർഥാടനം നാളെ (ആഗസ്റ്റ് 3ന്.).
അതിരൂപതയുടെ വിവിധ ഭാ ഗങ്ങളിൽ നിന്നു പതിനായിരക്കണക്കിനു വിശ്വാസികൾ കാൽനട : യായും വാഹനങ്ങളിലും തീർഥാ:ടനത്തിൽ പങ്കുചേരും.
3ന് 5.30ന് അതിരമ്പുഴ, വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടയ്ക്കുപ്പുറം എന്നിവിടങ്ങളിൽ നിന്ന് അതിരമ്പുഴ മേഖലയുടെ തീർഥാടനവും 5.45നു പാറേൽ തീർഥാടനകേന്ദ്രത്തിൽ നിന്നു ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർഥാടനവും 6.45നു പനമ്പാലം സെന്റ് മൈക്കിൾസ് ചാപ്പലിൽ നിന്നു കുടമാളൂർ മേഖലയുടെ തീർഥാടനവും ആരംഭിക്കും.
കോട്ടയം സിഎംഎ സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് 8.45നു കോട്ടയം, നെടുംകു ന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ മേഖലകളുടെ തീർഥാടനവും 12നു കുറുമ്പനാടം മേഖലയുടെ തീർഥാടനവും ആരംഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി, തുരുത്തി മേഖ ലകളുടെ തീർഥാടനം 1.30നു കുടമാളൂർ പള്ളിയിൽ എത്തിച്ചേരും. ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം, മുഹമ്മ മേഖല കളിലെ തീർഥാടകർ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്‌ഥി തി ചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തിൽ 3 – ന് 9.45 ന് എത്തിച്ചേരും.
മധ്യസ്ഥ പ്രാർത്ഥനയിൽ പങ്കെടുത്ത് തിർഘാടകർ പദയാത്രയായി കുടവാളൂരിലേക്ക് നീങ്ങും..അമ്പൂരി, തിരുവന ന്തപുരം, കൊല്ലം – ആയൂർ മേഖലകളിൽ നിന്നുള്ള തീർഥാടകരും വിവിധ സമയങ്ങളിൽ എത്തിച്ചേരും.
കുടമാളൂർ ഫൊറോനാ പള്ളി യിൽ രാവിലെ 9 മുതൽ വൈകിട്ടു 4 വരെ നേർച്ചഭക്ഷണം വിതരണം : ചെയ്യും. തീർഥാടനത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി അതിരൂപത ചെറുപുഷ്‌പ മിഷൻ ലീഗ് ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, ഡയറക്ടർ ഫാ. സാജൻ പുളി ക്കൽ, അതിരൂപത തീർഥാടന കൺവീനർ ജോൺസൺ കാഞ്ഞിരക്കാട്ട് എന്നിവർ പറഞ്ഞു.