video
play-sharp-fill

വഴി പണിക്കായി കുടിവെള്ള പൈപ്പ് ലൈൻ മുറിച്ചുമാറ്റി: കുമരകം രണ്ടാം കലുങ്ക് ഭാഗത്ത് ജനങ്ങൾ ദുരിതത്തിൽ: കുടിവെള്ളം എത്തിക്കാൻ പകരം സംവിധാനം വേണമെന്ന് നാട്ടുകാർ.

വഴി പണിക്കായി കുടിവെള്ള പൈപ്പ് ലൈൻ മുറിച്ചുമാറ്റി: കുമരകം രണ്ടാം കലുങ്ക് ഭാഗത്ത് ജനങ്ങൾ ദുരിതത്തിൽ: കുടിവെള്ളം എത്തിക്കാൻ പകരം സംവിധാനം വേണമെന്ന് നാട്ടുകാർ.

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വഴി പണിക്കായി കുടിവെള്ള പൈപ്പുകൾ മുറിച്ചു മാറ്റിയതിനാൽ കുടിവെള്ളം മുടങ്ങി കഷ്ടപ്പെടുകയാണ് ഒരു കൂട്ടം ആളുകൾ. കുമരകം പഞ്ചായത്തിലെ വാർഡ് 5ലെ രണ്ടാം കലുങ്കിന് സമീപമുള്ള പ്രദേശത്താണ് വെള്ളവും വഴിയും ഇല്ലാതെ ജനം വലയുന്നത്.

ഒരു തരത്തിൽ ഇവർ കൊടിയ ദുരിതം അനുഭവിക്കുകയാണ്. ചെങ്ങളം-കുമരകം ഓൾഡ് റോഡിൽ വഴി പണിയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് കുടിവെള്ള പൈപ്പുകൾ മാറ്റിയത്. കുടിവെള്ളത്തിന്റെ പൈപ്പ് പല സ്ഥലങ്ങളിലായി മുറിച്ച് മാറ്റിയ അവസ്ഥയിലാണുള്ളത്.

ഇതുമൂലം പ്രദേശത്ത് ഇപ്പോൾ കനത്ത കുടിവെള്ള ക്ഷാമം നേരിടുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.തോട്ടിലെ കൽകെട്ടുകൾ പൊളിച്ചത്‌മൂലം വഴിയാത്രയും ദുഷ്കരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനത്തിന്റെ പേരിൽ കുടിവെള്ളം മുടക്കിയ നടപടി മനുഷത്വ രഹിതമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആതിനാൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുടിവെളളം മുടക്കി വഴി പണി നടത്തുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തേണ്ടതാണ് .അതൊന്നും ചെയ്യാതെ പൈപ്പ് ലൈൻ മുറിച്ചു മാറ്റുകയായിരുന്നു.