അത് സര്‍ക്കാര്‍ നയമല്ല ;വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക് ; വിവാദ സർക്കുലർ പിൻവലിച്ചു ; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടർന്ന് ; വിചിത്ര സർക്കുലർ ഇറക്കിയത് ദുരന്ത നിവാരണ പ്രിൻസിപ്പല്‍ സെക്രട്ടറി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ പിൻവലിച്ചു.മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു നിർദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നല്‍കിയെന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നും അങ്ങനെ തോന്നിപ്പിക്കുന്ന തരത്തില്‍ നല്‍കിയ നിർദേശം പിൻവലിക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രജ്ഞരെ വിലക്കാൻ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപെട്ടിട്ടില്ല. വിവാദ സർക്കുലർ പിൻവലിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയതായും വാർത്താക്കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത നിവാരണ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് വിചിത്ര സർക്കുലർ ഇറക്കിയത്.

വ്യാപക വിമർശനം ഉയർന്നതോടെയാണ് തിരുത്തല്‍. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല. അങ്ങനെ തോന്നിപ്പിക്കും രീതില്‍ ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.