play-sharp-fill
മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നാല് പേർ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ, ഭക്ഷണമില്ലാതെ രണ്ട് ദിവസം, കനത്ത മഴയിൽ മൺതിട്ടയിൽ കഴിഞ്ഞു; വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി, രക്ഷിച്ചത് എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ

മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നാല് പേർ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ, ഭക്ഷണമില്ലാതെ രണ്ട് ദിവസം, കനത്ത മഴയിൽ മൺതിട്ടയിൽ കഴിഞ്ഞു; വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി, രക്ഷിച്ചത് എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ

ചൂരൽമല: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്.

ആദിവാസി കോളിനിയിൽ ചിലർ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയിൽ രണ്ട് ദിവസമായി കുടുങ്ങിയത്.

രണ്ട് ദിവസം കനത്ത മഴയിൽ മൺതിട്ടയിൽ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നാണ് ഭർത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയിൽ ഒറ്റപ്പെട്ട വിവരം അറിയുന്നത് കുട്ടികളെ ഉൾപ്പടെ കയറിൽ കെട്ടിയാണ് കോളനിക്ക് പുറത്ത് എത്തിച്ചത്.അതിസാഹസികമായ യാത്രയായിരുന്നു ഇത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ കോളനിയിലേക്ക് എത്താൻ തന്നെ ബുദ്ധിമുട്ടി.

10 മീറ്റർ കയറുകൾ കയർ കെട്ടിയാണ് ഇറങ്ങിയത്. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ സമയമെടുത്ത യാത്രയായിരുന്നു. കോളനിയിൽ എത്തിയപ്പോൾ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നാല് പേർ കുടുങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് റെയ്ഞ്ച് ഓഫീസർ കെ.ആഷിഫ് പറഞ്ഞു