play-sharp-fill
ഒളിംപിക്‌സ്: പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ് ; ഇനി നേരിടുക ലക്ഷ്യ സെന്നിനെ ; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു ഇന്ത്യന്‍ താരം ഉറപ്പിക്കും

ഒളിംപിക്‌സ്: പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ് ; ഇനി നേരിടുക ലക്ഷ്യ സെന്നിനെ ; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു ഇന്ത്യന്‍ താരം ഉറപ്പിക്കും

സ്വന്തം ലേഖകൻ

പാരിസ്: ബാഡ്മിന്റൻ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. വിയറ്റ്നാം താരം ഡുക് ഫാറ്റ് ലെയെ 16–21, 21–11, 21–12 എന്ന സ്കോറിനാണ് പ്രണോയ് തോൽപിച്ചത്. പ്രീക്വാർട്ടറിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി. ആദ്യ സെറ്റ് നഷ്ടമായ പ്രണോയ്, തുടർച്ചയായ രണ്ടു സെറ്റുകൾ സ്വന്തമാക്കി കളി ജയിക്കുകയായിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെയാണ് പ്രണോയ് നേരിടുക.


ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ വീഴ്ത്തി എത്തുന്ന ലക്ഷ്യ സെന്നാണ് പ്രീക്വാര്‍ട്ടറില്‍ പ്രണോയ്‌യുടെ എതിരാളി. 21–18, 21–12 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം. ഇതോടെ ഒരു ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ ഡബിൾസിൽ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യവും പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. 51 കിലോ ഗ്രാം പുരുഷ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി നിഷാന്ത് ദേവ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഇക്വഡോർ താരം ജോസ് ഗബ്രിയേൽ റോഡ്രിഗസിനെ 3–2നാണ് നിഷാന്ത് തോൽപിച്ചത്.

ക്വാർട്ടറില്‍ വിജയിച്ചാൽ നിഷാന്തിന് മെഡൽ ഉറപ്പിക്കാൻ സാധിക്കും. അതേസമയം ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീക്വാർട്ടറിൽ തോറ്റുപുറത്തായി. ചൈനയുടെ ലോക ഒന്നാം നമ്പർ താരം സൻ യിങ്ഷയോട് 0–4നാണ് ഇന്ത്യൻ താരം തോൽവി വഴങ്ങിയത്. ആദ്യ ഗെയിം 10–6നും രണ്ടാം ഗെയിം 10–5നും മുന്നിലെത്തിയ ശേഷമായിരുന്നു ശ്രീജ കളി കൈവിട്ടത്.