play-sharp-fill
ഇനി ഉടനടി ആശ്വാസം! മൈഗ്രേൻ മാറ്റാൻ ടിപ്പുമായി യുവതി ; വിശദീകരിച്ച് വിദഗ്ധർ

ഇനി ഉടനടി ആശ്വാസം! മൈഗ്രേൻ മാറ്റാൻ ടിപ്പുമായി യുവതി ; വിശദീകരിച്ച് വിദഗ്ധർ

അതികഠിനമായി നെറ്റിയുടെ ഒരുവശത്ത് ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രേൻ. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേള്‍ക്കുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദി, വിവിധ നിറങ്ങള്‍ കണ്ണിനു മുന്നില്‍ മിന്നിമറയുക തുടങ്ങിയവ മൈഗ്രേന്റെ ലക്ഷണങ്ങളാണ്.

വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോർഡർ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് മൈഗ്രേനെ പറയാം. മൈഗ്രേൻ വേദന ഉടനടി കുറയ്ക്കാൻ സഹായിക്കുന്ന സിംപിള്‍ ടിപ്പ് ഒരു യുവതി പങ്കുവെച്ചത് അടുത്തിടെ വൈറലായിരുന്നു.

വേദനയുള്ള വശത്ത് നല്ല തണുത്ത തൂവാലയും കഴുത്തിന് പിറകു വശത്ത് ചൂടുള്ള തൂവാലയും വയ്ക്കുക. ഇത്തരത്തില്‍ കോള്‍ഡ് തെറാപ്പിയും ഹോട്ട് തെറാപ്പിയും ഒരുമിച്ച്‌ ചെയ്യുന്നത് മൈഗ്രേൻ വേദന തല്‍ക്ഷണം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് യുവതി പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തില്‍ ചെയ്യുന്നത് ഫലപ്രദമാണോ? പിന്നിലെ യുക്തി എന്ത്?

 

മൈഗ്രേനെ തുടർന്നുണ്ടാകുന്ന അതികഠിനമായ വേദന ഒഴിവാക്കാൻ ഇത്തരത്തില്‍ തണുത്ത തൂവാല തലയില്‍ വെക്കുന്നത് സഹായകരമാണെന്ന് ന്യൂറോളജിസ്റ്റ് ഡോ. കുനാല്‍ സൂദ് മറ്റൊരു വിഡിയോയില്‍ വിശദീകരിക്കുന്നു. അതോടൊപ്പം തന്നെ ചൂടുള്ള തൂവാല കഴുത്തിന് പിന്നില്‍ വെയ്ക്കുന്നത് പേശികളെ വിശ്രമിക്കാൻ അനുവദിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത് ഓക്‌സിജൻ വിതരണം വർധിപ്പിക്കും.

ഇത് വീടുകളില്‍ മുൻകാലങ്ങളില്‍ മൈഗ്രേൻ വേദനയ്ക്ക് ഉടനടി ആശ്വാസം കിട്ടുന്നതിന് ചെയ്തുകൊണ്ടിരുന്നതാണെന്ന് ന്യൂറോളജിസ്റ്റ് ഡോ. ശീതള്‍ ഗോയല്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ കോള്‍ഡ് തെറാപ്പിയും ഹോട്ട് തെറാപ്പിയും ഒന്നിച്ചു ചെയ്യുന്നത് ഇത് രക്തപ്രവാഹവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ നാഡി ചാലകം മന്ദഗതിയിലാക്കുന്നതിലൂടെയും ഉപാപചയ പ്രവർത്തനങ്ങള്‍ കുറയ്ക്കുന്നതിലൂടെയും തലവേദനയ്ക്ക് കാരണമെന്ന് കരുതുന്ന രാസവസ്തുവായ അഡിനോസിൻ ട്രൈഫോസ്ഫേറ്റിൻ്റെ (എടിപി) ശമിക്കുകയും തലവേദനയ്ക്ക് ആശ്വാസം ഉണ്ടാവുകയും ചെയ്യുന്നു.

മൈഗ്രേൻ കൂടുന്ന അവസരങ്ങളില്‍ ഉടനടി ആശ്വസത്തിന് ഈ മാർഗം ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ചികിത്സയ്ക്ക് പകരമാകില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. മൈഗ്രേൻ കൃത്യമായി ചികിത്സിച്ചില്ലങ്കില്‍ കൂടുതല്‍ ഗുരുതരമാകുമെന്നു അവർ കൂട്ടിച്ചേർക്കുന്നു.