video
play-sharp-fill

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

Spread the love

 

റിയാദ്: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി.

 

തൃശൂർ കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവർക്ക് വധശിക്ഷ നടപ്പാക്കിയത്.

 

ഇവർ അഞ്ച് പേരും ചേർന്ന് കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു. ഹൈവേ കൊള്ളയാണ് സംഘം നടത്തിയത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group