play-sharp-fill
വയനാട് ദുരന്തം  പാര്‍ലമെന്റില്‍ രാഷ്ട്രീയവൽക്കരിക്കുന്നു; ബിജെപി നേതാവിന് മറുപടി നല്‍കി കെ സി വേണുഗോപാല്‍, കേരളത്തിന് 2000 കോടി അനുവദിക്കണമെന്ന് ആവശ്യം

വയനാട് ദുരന്തം പാര്‍ലമെന്റില്‍ രാഷ്ട്രീയവൽക്കരിക്കുന്നു; ബിജെപി നേതാവിന് മറുപടി നല്‍കി കെ സി വേണുഗോപാല്‍, കേരളത്തിന് 2000 കോടി അനുവദിക്കണമെന്ന് ആവശ്യം

 

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമര്‍ശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ ആണ് അപകടങ്ങള്‍ക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

 

അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ സമയം ആണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ സി വേണുഗോപാല്‍ മറുപടിയായി പറഞ്ഞു.


 

വയനാട് ഉരുള്‍ പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാജ്യസഭയിലും എംപിമാര്‍ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയില്‍ സിപിഐഎം ഉപനേതാവ് ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹിം, പി സന്തോഷ് കുമാര്‍, ജോസ് കെ മാണി തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ നിരാകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group