play-sharp-fill
അവധി ആയതിനാൽ ഒഴിവായത് വൻ ദുരന്തം: കനത്ത കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം തകർന്ന് വീണു

അവധി ആയതിനാൽ ഒഴിവായത് വൻ ദുരന്തം: കനത്ത കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം തകർന്ന് വീണു

മലപ്പുറം: കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു. വാടിക്കൽ പികെടിബിഎം യുപി സ്കൂളിൻ്റെ ഓടിട്ട കെട്ടിടമാണ് പൂർണ്ണമായും നിലംപൊത്തിയത്.

സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ വിആർ വിനോദ് അവധി പ്രഖ്യാപിച്ചിരുന്നു.


ഇന്നലെയും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകൾക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.