play-sharp-fill
കൈരളി കപ്പലിൻ്റെ തിരോധാനത്തിനു 45 വർഷം: 1979 ജൂലൈ 6-ന് ശേഷം കപ്പലിന് എന്തു സംഭവിച്ചു ? കടൽ കൊളളക്കാർ തട്ടിയെടുത്തോ?

കൈരളി കപ്പലിൻ്റെ തിരോധാനത്തിനു 45 വർഷം: 1979 ജൂലൈ 6-ന് ശേഷം കപ്പലിന് എന്തു സംഭവിച്ചു ? കടൽ കൊളളക്കാർ തട്ടിയെടുത്തോ?

 

സ്വന്തം ലേഖകൻ
കോട്ടയം:കേരള ചരിത്രത്തിലെ ദുരൂഹത കളിലൊന്നായ എംവി കൈരളി കപ്പൽ കാണാതായിട്ട് 45 വർഷമാകു മ്പോൾ, ഇരുമ്പയിര് കയറ്റിപ്പോകുകയായിരുന്ന ആ കപ്പലും അതിലുണ്ടായിരുന്ന 51 പേരും നാടിന്റെ വേദനയായി തുടരുന്നു.

കേരള ഷിപ്പിങ് കോർപറേഷ ന്റെ ഉടമസ്‌ഥതയിലായിരുന്ന കൈരളി 1979 ജൂൺ 30നു ഗോവയിൽനിന്ന് ആഫ്രിക്കയിലെ ജിബുത്തി തുറമുഖം വഴി കിഴക്കൻ ജർമനിയിലെ റോസ്‌സ്റ്റോക്കിലേക്കു പുറപ്പെട്ടതാണ്.


കോട്ടയം ഉപ്പുട്ടിക്കവല സർപ്പക്കളത്തിൽ മരിയദാസ് ജോസഫായിരുന്നു ക്യാപ്റ്റൻ . പുറപ്പെടും മുൻപ് കപ്പലിന്റെ റഡാർ സംവിധാനം തക രാറിലായിരുന്നു എന്ന് പരാതിയൂണ്ടായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്ര തുടങ്ങി ജൂലൈ 1,2,3 തീയതികളിൽ കപ്പലിൽനിന്നു സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഷിപ്പിങ് കോർപറേഷൻ കപ്പലിലേക്കു 4,5,6 തീയതിക ളിൽ അയച്ച സന്ദേശങ്ങൾക്കു പക്ഷേ മറുപടി കിട്ടിയില്ല.

ഇന്ധനം നിറയ്ക്കാൻ കൈരളി ജൂലൈ 8നു ജിബുത്തിയിലെ ത്തേണ്ടതായിരുന്നു. കപ്പൽ വന്നില്ലെന്നു ജിബുത്തിയിലെ ഷിപ്പിങ് ഏജൻ്റ് ഷിപ്പിംഗ് കോർപറേഷനെ അറിയിച്ചതു
ജൂലൈ 16ന് .ഇന്ത്യൻ നാവിക സേനയെ വിവരമറിയിച്ചു.

നാവികസേന വിമാനങ്ങൾ ഉപയോഗിച്ചു തിരച്ചിൽ നടത്തിയെങ്കിലും കാലവർഷം തടസ്സമായി .കപ്പലിന്റെ അവശിഷ്‌ടങ്ങളോ ഒഴുകിപ്പ ടർന്ന എണ്ണയോ കണ്ടതുമില്ല കടൽകൊള്ളക്കാർ കൈരളിയെ തട്ടിയെടുത്ത് ഏതെങ്കിലും തുറമുഖത്തേക്കു കൊണ്ടുപോയി പേരും നിറവും മാറ്റിയിരിക്കാമെന്നും അല്ലെങ്കിൽ പൊളിച്ചുവിറ്റിരി ക്കാമെന്നും വാദമുണ്ട്.