ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; ഇരുപതിലധികം പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസ്
സ്വന്തം ലേഖകൻ
മുംബൈ: ജാർഖണ്ഡിലെ ചക്രധർപൂരിന് സമീപം മുംബൈ-ഹൗറ മെയിലിൻ്റെ 18 ഓളം കോച്ചുകൾ പാളം തെറ്റി. പുലര്‍ച്ചെ 3.45ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബൂവിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.18 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ 16 കോച്ചുകളില്‍ യാത്രികരുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഗുഡ്സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാല്‍ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതില്‍ വ്യക്തതയില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി ചക്രദർപൂരിലേക്ക് കൊണ്ടുപോയി.
Third Eye News Live
0