പൊലീസ് നിര്‍ദ്ദേശം; മഴക്കെടുതിയെ തുടർന്ന് കെഎസ്‌ആര്‍ടിസി വയനാട്ടിലേക്കുള്ള സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു; താമരശേരി ചുരത്തിലടക്കം ഗതാഗത തടസം; കണ്‍ട്രോള്‍ റൂം തുറന്നു; സഹായം ലഭിക്കാൻ ബന്ധപ്പെടുക

Spread the love

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്‌ആർടിസി സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു.

video
play-sharp-fill

പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകള്‍ നിർത്തിവച്ചതെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ താമരശേരി ചുരത്തിലടക്കം ഗതാഗത തടസം നേരിടുന്നുണ്ട്.

വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും വൻ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ എട്ട് പേരുടെ മൃദേഹം കണ്ടെത്തി.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധി വീടുകള്‍ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂള്‍ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തും. 40ഓളം കുടുംബങ്ങളെയാണ് ഉരുള്‍പ്പൊട്ടല്‍ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ല്‍ ഉരുള്‍പ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്.