പ്രകൃതിയുടെ മനോ​ഹരമായ ഫ്രെയിംകൊണ്ട് ഒരുക്കിയെടുത്ത കാഴ്ചകൾക്ക് പുറമെ സംസ്കാരവും ഐതിഹ്യങ്ങളും നിറഞ്ഞു നിൽക്കുന്ന പത്തനംതിട്ട; അത്ഭുതങ്ങൾ നിറഞ്ഞ കാനനഭം​ഗിയോടൊപ്പം സന്ദർശകരെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങൾ

Spread the love

പ്രകൃതി സൗന്ദര്യത്തിനൊപ്പം അതിമനോഹരമായ ചില ചരിത്രങ്ങള്‍ കൂടി കാത്തിരിക്കുന്ന ഇടമാണ് മലയോര നാടായ പത്തനംതിട്ട. കൂടാതെ കണ്ണിന് കുളിർമയേകുന്ന നിരവധി കാഴ്ചകളാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. മനോഹരമായ പ്രകൃതി സൗന്ദര്യ കാഴ്ചകള്‍ക്ക് പുറമെ സംസ്കാരത്തിന്റെയും ഐതിഹ്യങ്ങളുടെയും ഒരു ഈറ്റില്ലം തന്നെയാണ് പത്തനംതിട്ട.

video
play-sharp-fill

കാനനഭംഗിയില്‍ ആറാടി നില്‍ക്കുന്ന നിരവധി സ്ഥലങ്ങളാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. പെരുന്തേനരുവിയിലേക്ക് വന്നാൽ ഇവിടത്തെ യഥാർത്ഥ കാനനഭംഗി ആസ്വദിക്കാം. അത്തിക്കയം പെരുന്തയിനരുവിയും ഡാമും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഫ്രെയിമുകള്‍ ആയിരിക്കും.

കാനനഭംഗിയില്‍ ആറാടി നില്‍ക്കുന്ന പെരുന്തേനരുവി മുല്ലപ്പൂ ചിരിയുമായി പല കൈവഴികളായി ഒഴുകിവരുന്ന ആ കാഴ്ച ഒരു പ്രത്യേക ആനന്ദം തന്നെയാണ് സന്ദർശകർക്ക് നൽകുക. മറ്റൊരു പ്രധാന കാഴ്ച മഞ്ഞനിക്കര പള്ളിയാണ്. പത്തനംതിട്ടയിലെ അതിമനോഹരമായ ഐതിഹ്യം പേര് നില്‍ക്കുന്ന ഒരു പള്ളിയാണ് മഞ്ഞനിക്കര പള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. ആത്മീയത മാത്രമല്ല ചില ഐതിഹ്യങ്ങളും ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നുണ്ട്. മറ്റൊരു പ്രധാന ആകർഷണം ആനന്ദ പള്ളിയാണ്. അവിടെ മരമടി എന്ന് പറയുന്ന ഒരു പ്രത്യേകതരമായ പരിപാടി നടക്കാറുണ്ട്. കാളകളെ വയലില്‍ കൂടി ഓടിക്കുന്ന ഒരു രീതിയാണിത് കാണുവാൻ വേണ്ടി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്

പത്തനംതിട്ടയില്‍ എത്തുന്നവർ കോന്നി ആനക്കൂട് സന്ദർശിക്കാതെ മടങ്ങില്ല. നിരവധി കാട്ടാനകളെ മെരുക്കി കുങ്കി ആനകള്‍ ആക്കി മാറ്റുന്നത് ഇവിടെയാണ്. ഇവിടെ നിരവധി ആനകളെ കാണാൻ സാധിക്കും അതോടൊപ്പം തന്നെ കാട്ടിലെ ചില വസ്തുക്കളും ഇവിടെ ലഭ്യമാണ് മുളയരി കാട്ടുതേൻ തുടങ്ങിയവയൊക്കെ മിതമായ നിരക്കില്‍ ഇവിടെ ലഭിക്കുന്നുണ്ട്. കുട്ടി ആനകളെയും വലിയ കൊമ്ബൻ ആനകളെയും ഒക്കെ ഇവിടെ എത്തിയാല്‍ കാണാൻ സാധിക്കും.

പത്തനംതിട്ടയിലെ ചരിത്രം ഉറങ്ങുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രം സന്ദർശിക്കാതെ ഇവിടെയെത്തുന്ന ഒരു വിശ്വാസി മടങ്ങില്ല. വളരെയധികം അത്ഭുതങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞിരിക്കുന്ന ഈ ഒരു ക്ഷേത്രം ഓരോ വിനോദസഞ്ചാരിയെയും വളരെയധികം ആകർഷിക്കുന്ന ഒന്നാണ്.

മറ്റൊരാകർഷണഘടകം ചന്ദനപ്പള്ളി വലിയപള്ളിയാണ്. ചന്ദനപ്പള്ളി പെരുന്നാള്‍ ഇവിടെ പേര് കേട്ട ഒന്നുതന്നെയാണ് അതുകൊണ്ടു തന്നെ ഈ പെരുന്നാള്‍ സമയത്ത് നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ശിവനെ പ്രതിഷ്ഠിക്കുന്ന ആലുവാംകുടി ക്ഷേത്രമാണ് മറ്റൊരു പ്രത്യേകത.

പൈതൃകം ഉറങ്ങിക്കിടക്കുന്ന പമ്പാ ഡാമും ഗവി എന്ന അതി സുന്ദരിയും ഒക്കെ പത്തനംതിട്ടയുടെ സൗന്ദര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന കാര്യങ്ങള്‍ തന്നെ. പത്തനംതിട്ടയുടെ മനോഹാര്യത മുഴുവൻ നില്‍ക്കുന്നത് തിരുവല്ലയില്‍ ഉള്ള കൂടാരപള്ളിയില്‍ ആണെന്ന് പറയാം.

ഓരോ വർഷവും ലക്ഷകണക്കിന് ആളുകള്‍ എത്തുന്ന ഒരു പരിപാടിയാണ് പത്തനംതിട്ടയില്‍ നടക്കാറുള്ള ആറന്മുള വള്ളംകളി. പത്തനംതിട്ടയുടെ സൗന്ദര്യം മുഴുവൻ ഒറ്റ ഫ്രയിമില്‍ കാണണമെങ്കില്‍ ചുട്ടിപാറയില്‍ പോയാല്‍ മതി.

സാക്ഷാല്‍ അയ്യപ്പന്റെ ചരിത്രവും പേര് നില്‍ക്കുന്ന പന്തളം കൊട്ടാരം പത്തനംതിട്ടയില്‍ എത്തുന്ന ഓരോ വിനോദസഞ്ചാരിയെയും ആകർഷിക്കുന്ന ഘടകം തന്നെയാണ്. ഇവയ്ക്ക് പുറമേ ഭൂതക്കുഴി പാറ, കക്കി ജലസംഭരണി, മൂലൂർ സ്മാരകം, കൊടുമണ്‍ ചിലന്തി അമ്പലം, ചക്കുളത്തുകാവ് ദേവീക്ഷേത്രം തുടങ്ങിയവയൊക്കെ പത്തനംതിട്ടയുടെ ആകർഷണങ്ങളാണ്.