play-sharp-fill
വിജയകൊടി പാറിക്കാൻ ഏറ്റുമാനൂരിന്റെ മണ്ണിൽ പി.സി.തോമസ്

വിജയകൊടി പാറിക്കാൻ ഏറ്റുമാനൂരിന്റെ മണ്ണിൽ പി.സി.തോമസ്

സ്വന്തം ലേഖകൻ

കോട്ടയം : പര്യടനത്തിന്റെ മുന്നാം നാളിൽ ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പ്രസാദം സ്വീകരിച്ച് തുടക്കമിട്ട പി.സി.തോമസിന്റെയാത്ര ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉത്ഘാടനം നിർവ്വഹിച്ചു .തുടർന്ന് നീണ്ടൂർ ,അതിരംമ്പുഴ, പഞ്ചായത്തുകളിലും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും വോട്ടു ചോദിച്ച പി.സി.തോമസിനെ ഹർഷാരവത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത് .


വികസനം മുരടിച്ച ഏറ്റുമാനൂരിന്റ ഗ്രാമമേഖലകളിൽ വികസനത്തിന്റെ ഒരു പുത്തൻ ചരിത്രം കുറിക്കുവാൻ ഇത്തവണത്തെ വോട്ട് പി.സി.തോമസിനായിരിക്കുമെന്ന് ഇടതു കോട്ടകളിലെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു .പി.സി.യേവിശ്വാസത്തിലെടുത്താൽ വിശ്വാസം സംരക്ഷിക്കാൻ പാർലമെന്റിൽ ആദ്യ അവസരത്തിൽ തന്നെ ശ്രമിക്കുമെന്ന് എൻ ഡി എ സ്ഥാ നാർത്ഥി തനിക്കു ലഭിച്ചു സ്വീകരണങ്ങളിൽ പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി ഡി ജെ എസിലേയും ,കേരള കോൺഗ്രസിലേയും നേതാക്കളും പ്രവർത്തകരും പി.സി.തോമസിന്റെ പ്രചരണ വീഥികളിൽ നിറസാന്നിധ്യമായി കാണപ്പെട്ടതും ഏറ്റുമാനൂരിൽ ആവേശം ചൊരിഞ്ഞു .ഇരുചക്രവാഹനങ്ങളും ,വാദ്യമേളങ്ങളും ചാരുതയേകിയ പര്യടനത്തിൽ ഇടതു വലതു മുന്നണികളുടെ കപട മതേതര മുഖം തുറന്നു കാട്ടുന്നതായിരുന്നു പ്രധാന പ്രാസംഗികരുടെ ദൗത്യം .കോട്ടയത്തിനാവശ്യം വെറും എം.പിയെ അല്ലെന്നും ,കേന്ദ്ര മന്ത്രിയേ ആണെന്നും വിവിധ യോഗങ്ങളിൽ എൻ ഡി യേ നേതാക്കൻമാർ ജനങ്ങളേ ഓർമ്മിപ്പിച്ചു .കാരിത്താസ് ജംഗ്ഷനിൽ നിന്നും പി.സിയേയും വഹിച്ച് കൊണ്ട് കടന്നു പോയ പ്രചരണ യാത്ര ഏറ്റുമാനൂർ ടൗൺ ചുറ്റി പായിക്കാട് കവലയിൽ സമാപിച്ചു .സമാപന സമ്മേളനം സ്റ്റീഫൻ ചാഴികാടൻ ഉത്ഘാടനം ചെയ്തു .വിവിധ യോഗങ്ങളിൽ രമേശ് കാവിമറ്റം ,അഡ്വ: മണികണ്ഠൻ ,കല്ലട ദാസ് ,സി.എൻ.സുഭാഷ് ,ജയചന്ദ്രൻ ,അഭിജിത്ത് കർമ്മ എന്നിവർ സംസാരിച്ചു .