video
play-sharp-fill

വീട്ടിൽ പപ്പടം ഉണ്ടോ…ഉച്ചയൂണിന് തയ്യാറാക്കാം ഒരു കിടിലൻ കറി ; ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും അറിയാം

വീട്ടിൽ പപ്പടം ഉണ്ടോ…ഉച്ചയൂണിന് തയ്യാറാക്കാം ഒരു കിടിലൻ കറി ; ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും അറിയാം

Spread the love

സ്വന്തം ലേഖകൻ

പപ്പടം ഇരുപ്പുണ്ടെങ്കില്‍ ഉച്ചയൂണിന് നമുക്ക് ഒരു കിടിലൻ കറി തയ്യാറാക്കി എടുക്കാം. എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതും രുചികരവുമായ പപ്പട കറി ചോറിന് വളരെ നല്ല കോമ്ബിനേഷനാണ്.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടതെന്നും നമുക്ക് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി ആദ്യം പപ്പടം ചെറുതായി കീറി വറുത്തുവയ്‌ക്കുക. 2 തക്കാളി അരച്ചുവെക്കണം. കിഴങ്ങ് എടുത്തു വറുത്തെടുത്ത് മാറ്റിവെക്കാം.

ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് കുറച്ച്‌ കടുകും അല്പം പെരും ജീരകവും ഇട്ട് പൊട്ടിക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. കുറച്ച്‌ കറിവേപ്പില കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക.

ഇതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി എന്നിവ ചേർത്തു കൊടുക്കണം. പൊടികള്‍ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കാം. പച്ചമണം മാറി കഴിയുമ്ബോള്‍ അരച്ചുവച്ച തക്കാളിയും പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക.

ആവശ്യത്തിന് വെള്ളം കൂടി ചേർത്തു കൊടുക്കാം. കുറുകി വരുമ്ബോള്‍ വറുത്തുവെച്ച പപ്പടവും മല്ലിയിലയും കിഴങ്ങും ചേർത്ത് കൊടുക്കാം. പപ്പടം ചേർത്തതിനുശേഷം കറി തിളക്കാൻ അനുവദിക്കരുത്.