വൈരാഗ്യത്തെ തുടർന്ന് മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു ; പ്രതിയെ അറസ്റ്റ് ചെയ്ത് മണിമല പോലീസ്

Spread the love

മണിമല : മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി വെട്ടുവേലി വീട്ടിൽ സന്തോഷ് എം.ജി (44) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇയാളുടെ മുൻ ഭാര്യയും അമ്മയും താമസിക്കുന്ന വീട്ടിൽ കല്ലുമായി അതിക്രമിച്ചുകയറി ഇവരെ ചീത്ത വിളിക്കുകയും, പരിക്കുപറ്റി കട്ടിലിൽ ചികിത്സയിൽ കിടന്നിരുന്ന അമ്മയെ വലിച്ചു നിലത്തിടുകയും, തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയെ(മുന്‍ ഭാര്യയെ) കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു. കട്ടിലിൽ നിന്ന് വീണ് മധ്യവസ്കക്ക് സാരമായി പരിക്കേറ്റു.

പ്രതിക്ക് ഇവരോട് മുൻ വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമല സ്റ്റേഷൻ എസ്.ഐ അനിൽകുമാർ പി.എം, സി.പി.ഓ മാരായ ഷിഹാസ് പി. ജബ്ബാർ, ഗോപകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.