കോഴിക്കോട് വൈദ്യുതി ലൈനിൽ തീ പടർന്നു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

 

കോഴിക്കോട്: മരുതോങ്കരയിൽ വൈദ്യുതി ലൈനിലേയ്ക്ക് തെങ്ങ് വീണ് തീപിടിച്ചു. ഇന്ന് രാവിലെ പോവുക ഉണ്ടായ കാറ്റിലാണ് മരുതോങ്കര ടൗണിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീ പിടിച്ചത്.

video
play-sharp-fill

 

മരുതോങ്കര ബസ്റ്റോപ്പിന് മുന്നിൽ മൊയിലോത്ര റോഡിനോട് ചേർന്നാണ് സംഭവം. തെങ്ങ് വീണ് ലൈനിൽ കുടുങ്ങി നിന്ന് കുറച്ചുനേരം തെങ്ങിൽ തീ ആളിക്കത്തി.

 

പിന്നീട് ലൈൻ പൊട്ടി താഴെ വീണതോടെ വലിയ ഉയരത്തിൽ കറുത്ത പുകയും ഉയര്‍ന്നു. അപകട സമയം റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group