play-sharp-fill
ആള്‍ത്താമസമില്ലാത്ത വീടിന് പിന്നില്‍ കെട്ടിവച്ച നിലയിൽ രണ്ട് ചാക്കുകൾ ; പരിശോധനയിൽ കണ്ടെത്തിയത് 18 കിലോഗ്രാം കഞ്ചാവ്

ആള്‍ത്താമസമില്ലാത്ത വീടിന് പിന്നില്‍ കെട്ടിവച്ച നിലയിൽ രണ്ട് ചാക്കുകൾ ; പരിശോധനയിൽ കണ്ടെത്തിയത് 18 കിലോഗ്രാം കഞ്ചാവ്

ആലപ്പുഴ : ഇലിപ്പക്കുളത്ത് ആള്‍ത്താമസമില്ലാത്ത വീടിന് പിന്നില്‍നിന്നും 18 കിലോഗ്രാം കഞ്ചാവ് പിടിച്ചു.

ഇലിപ്പക്കുളം ദ്വാരകയില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍നിന്നാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കഞ്ചാവ് പിടിച്ചെടുത്തത്. ഒരു വർഷത്തിലധികമായി വീട്ടില്‍ താമസക്കാരില്ല.

അയല്‍വാസിയായ സെലീനയാണ് വീടിന് പിൻഭാഗത്ത് ചാക്കുകെട്ടിരിക്കുന്നത് കണ്ടത്. ഇത് ഗ്രാമപ്പഞ്ചായത്ത് അംഗം ഷൈലജ ഹാരിസിനെ അറിയിച്ചു. തുടർന്ന് പഞ്ചായത്തംഗം എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവേലിക്കരയില്‍നിന്ന് എക്സൈസ് സംഘവും വള്ളികുന്നം പോലീസുമെത്തി നടത്തിയ പരിശോധനയില്‍ രണ്ടു കിലോഗ്രാം വീതമുള്ള 9 കഞ്ചാവ് പൊതികള്‍ പ്ലാസ്റ്റിക് ചാക്കില്‍നിന്നു കണ്ടെത്തി. എക്സൈസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.