play-sharp-fill
വീടിന് മുന്നിൽ നിർത്തിയിട്ട രണ്ട് ആഡംബര വാഹനങ്ങൾ കത്തിനശിച്ചു

വീടിന് മുന്നിൽ നിർത്തിയിട്ട രണ്ട് ആഡംബര വാഹനങ്ങൾ കത്തിനശിച്ചു

മലപ്പുറം : വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. മലപ്പുറം എടവണ്ണ ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചു.

വീടിനും കേടുപാടുകള്‍ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്.

ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്ബോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group