play-sharp-fill
സിവില്‍ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ച സംഭവം;  ഡല്‍ഹിയില്‍ കടുത്ത പ്രതിഷേധം; മെഴുകുതിരി കത്തിച്ച്‌ മാർച്ച്‌ സംഘടിപ്പിച്ച് വിദ്യാർഥികള്‍; പോലീസുമായി സംഘർഷത്തെ തുടർന്ന് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

സിവില്‍ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ച സംഭവം; ഡല്‍ഹിയില്‍ കടുത്ത പ്രതിഷേധം; മെഴുകുതിരി കത്തിച്ച്‌ മാർച്ച്‌ സംഘടിപ്പിച്ച് വിദ്യാർഥികള്‍; പോലീസുമായി സംഘർഷത്തെ തുടർന്ന് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധം.

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികള്‍ പ്രതിഷേധിക്കുന്നത്. പോലീസുമായി സംഘർഷം ഉടലെടുത്തതിനെ തുടർന്ന് ഏതാനും വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാർഥികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രിയിലും പ്രതിഷേധം തുടർന്നു. മെഴുകുതിരി കത്തിച്ച്‌ വിദ്യാർഥികള്‍ മാർച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയിലെ ഓള്‍ഡ് രജിന്ദർ നഗറില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്ലക്കാർഡുകളുയർത്തിയും പ്രതിഷേധിച്ച വിദ്യാർഥികള്‍ റോഡ് തടയുകയും ചെയ്തു.
കരോള്‍ ബാഗ് മെട്രോ സ്റ്റേഷന് സമീപത്തെ റോഡ് തടഞ്ഞതോടെ വലിയ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത്. പോലീസ് ഇടപെട്ടതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടർന്ന് ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ ക്യാമറയടക്കം ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നിരീക്ഷിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.