കോട്ടയം നഗരത്തിൽ സ്വർണ്ണക്കടയുടെ മറവിൽ വൻ നിക്ഷേപ തട്ടിപ്പ്; കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിൽ നിന്ന് നൂറുകണക്കിന് നിക്ഷേപകരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഉടമ മുങ്ങി; നിക്ഷേപകർ തട്ടിപ്പ് തിരിച്ചറിഞ്ഞത് തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ

കോട്ടയം നഗരത്തിൽ സ്വർണ്ണക്കടയുടെ മറവിൽ വൻ നിക്ഷേപ തട്ടിപ്പ്; കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിൽ നിന്ന് നൂറുകണക്കിന് നിക്ഷേപകരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഉടമ മുങ്ങി; നിക്ഷേപകർ തട്ടിപ്പ് തിരിച്ചറിഞ്ഞത് തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ

കോട്ടയം : നഗര മധ്യത്തിൽ സ്വർണ്ണക്കടയുടെ മറവിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തി കോടിക്കണക്കിന് രൂപയുമായി ഉടമ മുങ്ങി.

കോട്ടയത്ത് മനോരമയ്ക്ക് സമീപം ഗുഡ് ഷെപ്പേർഡ് റോഡിൽ രാജാസ് ഗോൾഡ് എന്ന പേരിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിനു മുൻപിൽ വൻകിട സ്വർണ്ണക്കട ഉടൻ പ്രവർത്തനമാരംഭിക്കുന്നതായി ഒരു വർഷം മുൻപ് ബോർഡ് വെച്ചിരുന്നു.

ഈ ബോർഡ് കാണിച്ച് കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ഏജൻ്റുമാരെയും സ്വർണ ചിട്ടിയിലേക്ക് പണം പിരിക്കാനായി ജോലിക്ക് എടുത്തിരുന്നു.
സമാന രീതിയിൽ ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലും കളക്ഷൻ ഏജന്റുമാരെ നിയമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് തൂത്തുക്കുടിയിലും, കന്യാകുമാരിയിലും സ്വർണ്ണക്കടകൾ ഉള്ളതായി ഏജൻ്റുമാർ തന്നെ വെളിപ്പെടുത്തുന്നു.

മാസം 2000 രൂപ വീതം അടയ്ക്കുന്നതും 24 മാസം കൊണ്ട് തീരുന്നതുമായ സ്വർണ ചിട്ടിയാണ് ഇവർ നടത്തിയിരുന്നത്. ചിട്ടി അവസാനിച്ചു കഴിയുമ്പോൾ 50,000 രൂപയുടെ സ്വർണം ലഭിക്കും ഇതായിരുന്നു വ്യവസ്ഥ. ഇത്തരത്തിൽ മധ്യകേരളത്തിലെ ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് സ്വർണ്ണക്കട ഉടമ തട്ടിയെടുത്തത്.

മനോരമയ്ക്ക് സമീപം പ്രവർത്തനമാരംഭിക്കാനിരുന്ന രാജാസ് ഗോൾഡ് ഉടമ രാജനാണ് കോടികളുടെ തട്ടിപ്പ് നടത്തി കോട്ടയത്തുനിന്നും മുങ്ങിയത്. രാജന്റെയും മാനേജർമാരുടെയും ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്.

ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം ഏജൻ്റുമാർ തിരിച്ചറിഞ്ഞത്.സ്വർണ്ണക്കട ഉടമ മുങ്ങിയതോടെ വെട്ടിലായത് വിവിധ വാഗ്ദാനങ്ങൾ നൽകി പണം പിരിച്ച ഏജൻ്റുമാരാണ്.

Tags :