ഡോ. പ്രേംലാല്‍ ഇനി ഓര്‍മ്മ: സങ്കീർണമായ ശസ്ത്രക്രിയകളുടെ അവസാന വാക്ക്, കണ്ണൂരുകാരുടെ പ്രിയങ്കരൻ കാര്‍ റേസ് ചാമ്പ്യൻഷിപ്പിനിടെ കുഴഞ്ഞു വീണു മരിച്ചു

Spread the love

 

കണ്ണൂര്‍: പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ ജനകീയ ഡോക്ടറായിരുന്ന കെ.വി പ്രേംലാൽ (46) കാർ റെയ്സിങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു.

 

കോയമ്പത്തൂർ പീഠംപളളിയില്‍ ബല്‍ ആന്‍ഡ് ഇന്ത്യന്‍ നാഷനല്‍ റാലി കാര്‍ റേസ് ചാംപ്യന്‍ഷിപ്പിനിടെ ശനിയാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ ന്യൂറോസര്‍ജറി വിഭാഗം മേധാവി മരണപ്പെട്ടത്.

 

നാലു ചക്രവാഹനങ്ങള്‍ക്കായുളള ബല്‍ ബാന്‍ഡ് എഫ്. എം. എസ് സി. ഐ ഇന്റര്‍നാഷനല്‍റാലി ചാംപ്യന്‍ഷിപ്പിന്റെ ( ഐ. എന്‍. ആര്‍.സി) മൂന്നാം റൗണ്ടായ കോയമ്പത്തൂരിലെ റാലിയുടെ ഒന്നാം ദിവസത്തെ മത്സരത്തിനിടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സിരാരോഗ ചികിത്സയ്ക്കായെത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരെയാണ് പെരുവഴിയിലാക്കിയത്. ഏതു സമയത്തും വിളിപ്പുറത്ത് എത്തുന്ന ഡോക്ടര്‍ കൂടിയായിരുന്നു അദ്ദേഹം.

 

എത്രസങ്കീര്‍ണമായ ശസ്ത്രക്രിയയും സമ്മര്‍ദ്ദമില്ലാതെയാണ് അദ്ദേഹം ഓപറേഷന്‍ തീയേറ്ററില്‍ നിന്നും കൈക്കാര്യം ചെയ്തിരുന്നത്. തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന സങ്കീര്‍ണവും ഗുരുതരവുമായി രോഗങ്ങളെ ആധുനിക മൈക്രോ ന്യൂറോ സര്‍ജറിയുടെ സഹായത്താല്‍ പരിഹരിക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞിരുന്നു.

 

രോഗിയുടെ തലച്ചോറിലെ ഭീമന്‍മുഴ തലയോട്ടി തുറക്കാതെ നീക്കം ചെയ്തതുള്‍പ്പെടെ പ്രേംലാലിന്റെ നേതൃത്വത്തില്‍ ചെയ്ത സങ്കീര്‍ണ ശസ്ത്രക്രിയകള്‍. റോഡപകടങ്ങള്‍, തലയിടിച്ചുളള വീഴ്ചകള്‍ മൂലമുണ്ടാകുന്ന പരിക്കുകള്‍ എന്നിവയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ ന്യൂറോവിഭാഗത്തില്‍കൂടുതലായി എത്തുന്ന കേസുകള്‍. ന്യൂറോ സര്‍ജറി ആവശ്യമായി വരുന്ന ഘട്ടങ്ങള്‍, അപകടം മൂലം തലയിലേക്കുന്ന പരുക്കുകളില്‍ രക്തക്കട്ട രൂപപ്പെടാവുന്ന സാഹചര്യങ്ങള്‍ എന്നിവ മിക്ക രോഗികളുടെയം ജീവന് തന്നെ ഭീഷണിയുയര്‍ത്തിയിരുന്നു.

 

ഇത്തരം സാഹചര്യങ്ങളില്‍ തലയോട്ടിയിലും നട്ടെല്ലിലും ഉണ്ടായ പൊട്ടലുകള്‍ പരിഹരിക്കാനുളള ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഡോ. പ്രേംലാലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി.കെ മനോജ് പറഞ്ഞു. പതിനൊന്നുവര്‍ഷമായി മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ പ്രേംലാല്‍ പയ്യന്നൂര്‍ സഹകരണാശുപത്രിയിലും കണ്ണൂര്‍ മിംമ്സിലും രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു.

 

ചെട്ടിനാട് സ്പോര്‍ട്ടിങിനെ പ്രതിനിധികരിച്ചായിരുന്നു പ്രേം ലാല്‍ പങ്കെടുത്തത്. സംസ്‌കാരംപിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.