play-sharp-fill
അർജുന്റെ 2 വയസുള്ള മകനോട് ചോദ്യങ്ങൾ ഉന്നയിച്ച സംഭവത്തിൽ, യൂട്യൂബ് ചാനലിനെതിരെ ബാലവകാശ കമ്മീഷന് പരാതി

അർജുന്റെ 2 വയസുള്ള മകനോട് ചോദ്യങ്ങൾ ഉന്നയിച്ച സംഭവത്തിൽ, യൂട്യൂബ് ചാനലിനെതിരെ ബാലവകാശ കമ്മീഷന് പരാതി

 

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ ബാലവകാശ കമ്മീഷന് പരാതി നൽകി. അർജുന്റെ രണ്ടു വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

 

മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പാലക്കാട് അലനല്ലൂർ സ്വദേശി പി.ഡി.സിനിൽ ദാസ് ആണ് പരാതി നൽകിയത്. കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.

 

അതേസമയം, അർജുനായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് കർണാടക ഫിഷറിസ് മന്ത്രി അറിയിച്ചു. എന്നാൽ ദൗത്യ സംഘം സ്ഥലത്ത് തന്നെ തുടരും. അനുകൂല സാഹചര്യമായാൽ ദൗത്യം തുടരുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഷിരൂരിൽ ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരമായ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സാധ്യമായ എല്ലാ സംവിധാനങ്ങും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.