ആശുപത്രി ജീവനക്കാരിയുടെ ഒന്നര പവന്റെ മാല മോഷിച്ച കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി ; 36 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാല മോഷണ കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 36 വർഷങ്ങൾക്ക് ശേഷം പാറശ്ശാല പോലീസ് പിടികൂടി. പാപ്പനംകോട് അരുവാക്കോട് മിനി ഹൗസിൽ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57) നെയാണ് പിടികൂടിയത്.
1988-ൽ ഉദിയൻകുളങ്ങര സ്റ്റാൻലി ആശുപത്രിയിലെ ജീവനക്കാരിയുടെ ഒന്നര പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം നാട് വിടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈയാൾക്കായി പാറശ്ശാല പോലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. വിവിധ പോലീസ് സ്റ്റേഷനുകളിലായി അൻപതോളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പാറശ്ശാല പോലീസ് പറഞ്ഞു.
Third Eye News Live
0