play-sharp-fill
“രാത്രിയിൽ ഇൻഡോറില്‍ നടക്കേണ്ട കാര്യങ്ങള്‍ ഔട്ട്‌ഡോറില്‍ നടക്കാനുള്ള സംവിധാനമാണ് മാനവീയത്തിലുള്ളത്” ; മാനവീയം വീഥിക്കെതിരെ കെ മുരളീധരന്റെ വിവാദ പരാമർശം ; പ്രതിഷേധവുമായ് മാനവീയം തെരുവിടം കള്‍ച്ചർ കളക്റ്റീവ്

“രാത്രിയിൽ ഇൻഡോറില്‍ നടക്കേണ്ട കാര്യങ്ങള്‍ ഔട്ട്‌ഡോറില്‍ നടക്കാനുള്ള സംവിധാനമാണ് മാനവീയത്തിലുള്ളത്” ; മാനവീയം വീഥിക്കെതിരെ കെ മുരളീധരന്റെ വിവാദ പരാമർശം ; പ്രതിഷേധവുമായ് മാനവീയം തെരുവിടം കള്‍ച്ചർ കളക്റ്റീവ്

തിരുവനന്തപുരം : മാനവീയം വീഥിക്കെതിരെ കെ മുരളീധരൻ നടത്തിയ വിവാദ  പ്രസ്താവനയ്ക്കതിരെ മാനവീയം തെരുവിടം കള്‍ച്ചർ കളക്റ്റീവ് രംഗത്ത്. മുരളീധരന്റെ അധിക്ഷേപം കലാകാര ആസ്വാദക സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് മാനവീയം തെരുവിടം കള്‍ച്ചർ കളക്റ്റീവ് പ്രതികരിച്ചു.

വെറുപ്പും വിദ്വേഷവും സ്ഥാപനവത്ക്കരിച്ച്‌ പൊതുഇടങ്ങളെ ശിഥിലീകരിക്കുന്നതിനുള്ള വലതുപക്ഷ അജണ്ടയുടെ അവസാനത്തെ ഉദാഹരണമാണിതെന്നും അവർ തുറന്നടിച്ചു. പ്രസ്താവന പിൻവലിച്ച്‌ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മാനവീയം തെരുവിടം കള്‍ച്ചർ കളക്റ്റീവ് അറിയിച്ചിട്ടുണ്ട്.

രാത്രിയില്‍ ഇൻഡോറില്‍ നടക്കേണ്ട കാര്യങ്ങള്‍ ഔട്ട്‌ഡോറില്‍ നടക്കാനുള്ള സംവിധാനമാണ് മാനവീയത്തിലുള്ളതെന്നും മറ്റ് പല ഏർപ്പാടുകള്‍ക്കുമുള്ള സൗകര്യം മാനവീയം വീഥിയില്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് തിരുവനന്തപുരത്തു നടന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലാണ് കെ മുരളിധരൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപട സദാചാരത്തിന്റെയും അനൈതികങ്ങളായ ഫ്യൂഡല്‍ മൂല്യങ്ങളുടേയും ആകെത്തുകയായ കെ മുരളിധരന്റെ മാനവീയം വിരുദ്ധ ജല്‍പ്പനങ്ങളെ മാനവീയം വീഥിയെ ആശയാവിഷ്‌ക്കാരങ്ങള്‍ക്കുള്ള വേദിയാക്കുന്ന ആയിരക്കണക്കിന് കലാകാരും ആസ്വാദകരും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

സ്ത്രീകള്‍, കുട്ടികള്‍,വയോജനങ്ങള്‍, യുവജനങ്ങള്‍, കൗമാരക്കാർ, ഭിന്നശേഷിതർ, ട്രാൻസ് ജെന്റർ വ്യക്തികള്‍, തൊഴിലാളികള്‍ എന്നിവരടക്കം പ്രതിദിനം നൂറുകണക്കിന് സർഗ്ഗധനരാണ് മാനവീയം വീഥിയിലൂടെ കലാ സാംസ്‌കാരിക മേഖലക്ക് ഉപാധിരഹിത സംഭാവനകള്‍ നല്‍കി വരുന്നത്. വെറുപ്പും വിദ്വേഷവും സ്ഥാപനവത്ക്കരിച്ച്‌ പൊതുഇടങ്ങളെ ശിഥിലീകരിക്കുന്നതിനുള്ള വലതുപക്ഷ അജണ്ടയുടെ അവസാനത്തെ ഉദാഹരണമാണ് കെ മുരളീധരന്റെ മാനവീയം വിരുദ്ധ പ്രസ്താവനയെന്നും കള്‍ച്ചർ കളക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി പ്രസിഡന്റ് വിനോദ് വൈശാഖി, സെക്രട്ടറി കെ ജി സൂരജ് എന്നിവർ പറഞ്ഞു.