play-sharp-fill
ആറന്മുളയിലെ രാജകുടുംബാംഗത്തിന് അഭയമൊരുക്കി കരുണാലയം ; പെരിങ്ങന്നൂർ കൊട്ടാരത്തിലെ രാമവർമ്മ രാജയുടെ മകൻ രാജരാജ വർമ്മയ്ക്കാണ് വാർദ്ധക്യത്തിൽ കരുണാലയം കൈത്താങ്ങായത്

ആറന്മുളയിലെ രാജകുടുംബാംഗത്തിന് അഭയമൊരുക്കി കരുണാലയം ; പെരിങ്ങന്നൂർ കൊട്ടാരത്തിലെ രാമവർമ്മ രാജയുടെ മകൻ രാജരാജ വർമ്മയ്ക്കാണ് വാർദ്ധക്യത്തിൽ കരുണാലയം കൈത്താങ്ങായത്

പത്തനംതിട്ട : രാജകുടുംബാംഗമായ പി.സി രാജരാജവർമ്മയെ വാർദ്ധ്യക്യത്തിന്റെ അവശതയില്‍ സംരക്ഷിക്കാനാളില്ലാത്തതിനെ തുടർന്ന് കരുണാലയം ഏറ്റെടുത്തു.

ആറൻമുള പെരിങ്ങന്നൂർ കൊട്ടാരം വീട്ടില്‍ രാമവർമ്മ രാജയുടെ മകൻ പി.സി രാജരാജവർമ്മ (87)യാണ് കിടങ്ങന്നൂർ കരുണാലയത്തിന്റെ സംരക്ഷണയിലായത്. ആറൻമുളയിലുള്ള ഇടിഞ്ഞുവീഴാറായ തറവാട്ടില്‍ 82ഉം 80ഉം വയസുള്ള ഇളയ രണ്ട് സഹോദരങ്ങള്‍ക്കൊപ്പമാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഇവർ വിവാഹിതരല്ല. ഏറെനാളായി കിടപ്പിലായ ഇദ്ദേഹത്തെ സംരക്ഷിക്കാൻ അവശരായ സഹോദരങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തിലായി.


ഇതേതുടർന്ന് ആറന്മുള പൊലീസിന്റെ ശുപാർശ പ്രകാരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രദീപ്.ജി.യുടെയും മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലേഖയുടെയും സാന്നിദ്ധ്യത്തില്‍ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുള്‍ അസിസും സഹപ്രവർത്തകരും ചേർന്ന് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. രാജരാജവർമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യം വീണ്ടെടുക്കുന്നതോടെ കരുണാലയം അമ്മവീട്ടിലേക്ക് എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group