
‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.. ; എസ്ഐ സാറിന്‍റെ മുന്നിൽ ഒരു പാട്ടു പാടണം’’ ; വ്യത്യസ്തമായ ആവശ്യവുമായി എത്തിയ അടിമാലി സ്വദേശിയുടെ പൊലീസ് സ്റ്റേഷനിലെ പാട്ട് വൈറൽ
സ്വന്തം ലേഖകൻ
അടിമാലി∙ ‘‘ഐ ആം അനന്തപത്മനാഭൻ, ഫ്രം ചിന്നപ്പാറക്കുടി. എനിക്ക് എസ്ഐ സാറിന്‍റെ മുന്നിൽ ഒരു പാട്ടു പാടണം’’– വ്യത്യസ്തമായ ആവശ്യവുമായാണ് അടിമാലി ചിന്നപ്പാറ ആദിവാസി കുടിയിൽനിന്നുള്ള അനന്തൻ അടിമാലി പൊലീസ് സ്റ്റേഷനിലെത്തിയത്. എസ്ഐ സമ്മതം മൂളിയതോടെ അനന്തൻ മനോഹരമായി പാടി. പാട്ട് വൈറലുമായി.
പൊലീസ് പ്രോത്സാഹിപ്പിച്ചതോടെ, ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.. അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി’ എന്ന ഗാനം മനോഹരമായി പാടിയശേഷമാണ് അനന്തൻ സ്റ്റേഷനിൽനിന്ന് പോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ എസ്ഐ കാണിക്കുന്നതും ഗായകന്‍ എസ്ഐക്ക് സല്യൂട്ട് അടിക്കുന്നതും വിഡിയോയില്‍ കാണാം. നന്നായി ഇംഗ്ലിഷ് കൈകാര്യം ചെയ്യാൻ അറിയുന്നയാളാണ് അനന്തൻ. കെട്ടിടനിർമാണ തൊഴിലാളിയാണ്. മറ്റ് സർക്കാർ ഓഫിസുകളിലും അനന്തൻ ഇടയ്ക്ക് എത്തി പാട്ട് പാടാറുണ്ട്.
Third Eye News Live
0