video
play-sharp-fill

പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യക്കു ശ്രമിച്ചു

പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യക്കു ശ്രമിച്ചു

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. റൂറൽ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നവാദ് റാസയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര സബ്ജയിലില്‍ വച്ചാണ് നവാദ് റാസ ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയിൽ കയറിയ പ്രതി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ജയിൽ ജീവനക്കാർ ഉടൻ തന്നെ നവാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നവാദ് റാസ കയറി പിടിക്കാൻ ശ്രമിക്കുകയും മാലപൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാരാണ് പൊലീസുകാരനെ പിടികൂടി കാട്ടക്കട സ്റ്റേഷനിൽ കൈമാറിയത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും നവാദ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രാത്രിയോടെയാണ് ഇയാളെ ജയിലിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും രക്ഷപ്പെടാൻ ശ്രമിച്ചിുരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി. കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചേർത്താണ് നവാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ എആർ ക്യാമ്പിലെ പൊലീസുകാരനാണ് നവാദ് റാസ.