video
play-sharp-fill

ചരിത്രം തിരുത്താനുറച്ച് പുതുപ്പള്ളി: വി എൻ വാസവന് വൻ സ്വീകരണം

ചരിത്രം തിരുത്താനുറച്ച് പുതുപ്പള്ളി: വി എൻ വാസവന് വൻ സ്വീകരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നാട്ടിടവഴികളിൽ സൗഹൃദം പുതുക്കിയും ,പേരെടുത്ത് വിളിച്ചും ,വി .എൻ വാസവൻ ,’ നാലര പതിറ്റാണ്ട് പഴക്കമുള്ള പൊതുജീവിതത്തിൽ ഏറെ നാൾ തന്റെ കർമ്മഭൂമിയായിരുന്ന പുതുപ്പള്ളി യിലാരുന്നു എൽ.ഡി എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ ഇന്നലത്തെ പര്യടനം ,വെള്ളൂർ പത്തായ കുഴിയിൽ എൽ.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു ,സ്ഥാനാർത്ഥിയുടെ പൊതു ജീവിതത്തിന്റെ ,നന്മയും, വിശുദ്ധിയും അനുഭവിച്ചറിഞ്ഞ പുതുപ്പള്ളി ഹൃദയപൂർവമാണ് സ്ഥാനാർത്ഥിയെ വരവേറ്റ് ,ഇ.എം.എസ് നഗറിലും, കുന്നേ പീടികയിലും, തോട്ടപ്പള്ളിയിലുമെല്ലാം ഉജ്ജ്വല സ്വീകരണം ,തുടർന്ന് പാമ്പാടിയിലേയ്ക്ക് ,ആയിരങ്ങളാണ് പാമ്പാടി ടൗണിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കുവാനെത്തിയത് ,ഓട്ടോ തൊഴിലാളികളും ,സ്ത്രീകളും ,വിദ്യാർത്ഥികളും ,റബ്ബർ കർഷകരും എല്ലാ മടങ്ങുന്ന വൻ ജനാവലി, വാദ്യമേളങ്ങളും ,പുഷ്പ വൃഷ്ടിയും എല്ലാമായി സ്ഥാനാർത്ഥിയെ എതിരേറ്റു ,നിങ്ങളിലൊരാളായി എന്നും ,വിളിച്ചാൽ വിളിപ്പുറത്ത് ഞാനുണ്ടാവുമെന്ന സ്ഥാനാർത്ഥിയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി ,തുടർന്ന് ഓർക്കാട്ട് വയലിലേയ്ക്ക് മീന സൂര്യന്റെ കത്തുന്ന ചൂടിനെയും അവഗണിച്ച് സ്വീകരണം ഉത്സവമാക്കി നാട്ടുകാർ ,മീനടത്ത് പ്രശസ്ത സിനിമാ സംവിധായകൻ പ്രദീപ് നായർ സ്ഥാനാർത്ഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു, കലയെയും ,സാഹിത്യത്തേയും ,അറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സവിശേഷ വ്യക്തിത്വമാണ് വി.എൻ.വി എന്ന് അദ്ദേഹം പറഞ്ഞു ,കാർഷിക മേഖലയായ മീനടത്ത് കാർഷികോത്പന്നങ്ങളും ,പഴവർഗ്ഗങ്ങളും സമ്മാനിച്ചാണ് സ്വീകരണ കേന്ദ്രങയിൽ നാട്ടുകാർ സ്ഥാനാർത്ഥിയെ വരവേറ്റത് ,വാദ്യമേളങ്ങളും ,വിവിധ കലാരൂപങ്ങളും ,കരിമരുന്ന് പ്രയോഗവുമൊക്കെയായി സ്വീകരണം കൊഴുപ്പിച്ച് നാട്ടുകാർ ,വാകത്താനം പഞ്ചായത്തിലെ സ്വീകരണ കേന്ദ്ര ഒളിൽ രാഷ്ട്രീയ ഭേദമന്യേ എതിരാളികൾ പോലും സ്ഥാനാർത്ഥിയെ ‘സ്വീകരിക്കുവാനെത്തി ,പുതുപ്പള്ളി പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ കുടിവെള്ള പ്രശ്നവും ,റോഡുകളുടെ ശോചനീയാവസ്ഥയും ഒക്കെ ചൂണ്ടിക്കാട്ടി നാട്ടുകാർ ,പരിഹരിക്കാം എന്ന വാക്കിന് വിശ്വാസമാണ് താങ്കളെ എന്ന് ജനക്കൂട്ടത്തിന്റെ മറുപടി രാത്രി വൈകി പര്യടനമവസാനിക്കുമ്പോൾ രാഷട്രീയ ഭേദമന്യേ പുതുപ്പള്ളിയുടെ മനസ്സ് വ്യക്തം ,ചരിത്രം വഴി മാറുകയാണ് . എൽ.ഡി.എഫ് നേതാക്കളായ കെ.എം രാധാകൃഷ്ണൻ ,റെജിസഖറിയ ,സുഭാഷ് പി വർഗ്ഗീസ് ,ആനന്ദകുട്ടൻ തുടങ്ങിയവരും സ്വാനാർത്ഥിയെ അനുഗമിച്ചു.