video
play-sharp-fill

പിറവത്തെ തലോടി പി.സി തോമസ്

പിറവത്തെ തലോടി പി.സി തോമസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എൻ ഡി എ സ്ഥാനാർത്തി പി.സി.തോമസിന്റ രണ്ടാം ദിന പര്യടനത്തിന് പിറവം മണ്ഡലത്തിലെ തിരുവാങ്കുളം പഞ്ചായത്തിൽ തുടക്കമായി .രാവിലെ 8.30 ന് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം.എൻ മധു ഉത്ഘാടനം ചെയ്ത പര്യടനം ചോറ്റാനിക്കര ,മുളംന്തുരുത്തി, മണീട് ,ഇടയ്ക്കാട്ടുവയൽ ,ആമ്പല്ലൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി .കടുത്ത വെയിലിനേയും അവഗണിച്ച് ധാരാളം പ്രവർത്തകർ പി.സി.തോമസിനെ സ്വീകരിക്കുവാനും, അനുഗ്രഹിക്കുവാനുമായി നിരവധിയാളുകൾ ജംഗ്ഷനുകളിൽ കാത്തിരുന്നു .പവിത്രഭൂമിയായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലും, മുളംന്തുരുത്തി കുരിശടിയിലും പ്രാർത്ഥിച്ച പി.സി. തോമസിനെ വിശ്വാസി സമൂഹം അനുഗ്രഹിച്ചാ ശിർവദിച്ചു .മുൻപ് എം.പിയും , കേന്ദ്ര മന്ത്രിയുമായിരുന്നപ്പോൾ തുടങ്ങി വച്ചതും ,പൂർത്തിയായതുമായ കാര്യങ്ങൾ പി.സി.ജനങ്ങളുമായി പങ്കുവച്ചു .വ്യാജ പ്രചരണങ്ങളിലൂടെ എൻ . ഡിയേ തകർക്കുവാനുള ഇടതുവലതു  നീക്കം നിങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കണമെന്നും പി. സി തോമസ് ആവശ്യപ്പെട്ടു .കർഷകരുടെ കരുത്തായ പി.സി.തോമസിനെ പച്ചക്കറികൾ നല്കിയാണ്  കർഷകർ സ്വീകരിച്ചത് .സമാപന സമ്മേളനം ആമ്പല്ലൂർ പഞ്ചായത്തിലെ മില്ലുങ്കൽ ജംഗ്ഷനിൽ കേരള – കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ചാഴിക്കാടൻ ഉത്ഘാടനം ചെയ്തു .സമ്മേളനങ്ങളിലും ,പര്യടനങ്ങളിലും എൻ ഡി എ ഘടകകക്ഷികളുടെ നേതാക്കൻമാർ പങ്കെടുത്തു .നാളെ ഏറ്റുമാനൂരിനെ ഉഴുതുമറിച്ച് എൻ ഡി എ പര്യടനം കടന്നു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.