play-sharp-fill
നഗ്ന വീഡിയോ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് വ്ലോഗറെ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് വ്ലോഗറെ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്ലോഗറെ ഒരുകൂട്ടം സ്ത്രീകൾ കെട്ടിയിട്ട് തല്ലി. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദനം.

 

വ്ലോഗർക്കെതിരെയും തല്ലിയവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അഗളി പൊലീസ് എത്തിയാണ് യുവാവിന്‍റെ കെട്ടഴിച്ച് വിട്ടത്. ജിന്നയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തല്ലിയ സ്ത്രീകളെ അഗളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.