play-sharp-fill
ആരോമലുണ്ണിയുടെ ചിത്രീകരണവേളയിലാണ് മലയാളത്തിലെ പ്രശസ്ത നടി ഷീലയുമായി തമിഴ് നടൻ രവിചന്ദ്രൻ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും:

ആരോമലുണ്ണിയുടെ ചിത്രീകരണവേളയിലാണ് മലയാളത്തിലെ പ്രശസ്ത നടി ഷീലയുമായി തമിഴ് നടൻ രവിചന്ദ്രൻ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും:

 

കോട്ടയം:
1966-ലാണ് “കുമരിപ്പെൺ ” എന്ന തമിഴ്ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതും വമ്പിച്ച പ്രദർശനവിജയം നേടിയെടുക്കുന്നതും .
ഇതിലെ

“വരശത്തപാറ്
അറുപത്തിയാറ്
ഒരുവട്ടംപാറ്
ഇരുപത്തിയാറ്
ജിഞ്ചിനാക്കടി ജിഞ്ചിനാക്കടി ജിഞ്ചിനാക്കടി … ”


എന്ന സൂപ്പർ ഹിറ്റ് ഗാനം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും യുവാക്കളുടെ ഇടയിൽ ഒട്ടേറെ ജനപ്രീതി നേടിയെടുത്തു.
“റോക്ക് ആൻഡ് റോൾ ” എന്ന നൃത്തരൂപം ക്യാമ്പസുകളിൽ ചെറുപ്പക്കാരുടെ ഹരമായി തീരുന്നത് ഈ ഗാനം കേരളത്തിൽ ഹിറ്റായതിന് ശേഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലേഷ്യയിലെ കോലാലംപൂരിൽ ജനിച്ച വി എസ് രാമൻ എന്ന സുന്ദരയുവാവിന്റെ കുടുംബം തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ താമസമാക്കുന്നു.
അഭിനയ മോഹവുമായി മദ്രാസിലെത്തിയ രാമൻ
“രവിചന്ദ്രൻ ” എന്ന പേരിൽ “കാതലിക്കാൻ നേരമില്ലെ” എന്ന ചിത്രത്തിൽ നായകനായതോടെ തമിഴ്നാട്ടിലെ സുന്ദരിമാരുടെ
സ്വപ്നകാമുകനായി മാറി.

മൈക്കിൾജാക്സനെക്കുറിച്ചൊക്കെ കേൾക്കുന്നതിനും എത്രയോ മുമ്പ് ചടുലമായ നൃത്തശൈലിയിലൂടെ യുവതലമുറയെ കോരിത്തരിപ്പിച്ച നടനും നർത്തകനുമായിരുന്നു രവിചന്ദ്രൻ .

എം ജി ആറും ശിവാജി ഗണേശനും ജെമിനി ഗണേശനുമൊക്കെ തിളങ്ങിനിന്ന തമിഴ് ചലച്ചിത്രവേദിയിൽ രവിചന്ദ്രൻ ഒരു ശുക്രനക്ഷത്രം പോലെയാണ് ഉദിച്ചുയർന്നത്.

ഉദയായുടെ “ആരോമലുണ്ണി ” എന്ന ചിത്രത്തിൽ കണ്ണപ്പനുണ്ണിയായി വേഷമിട്ടത് ഈ നടനായിരുന്നു.
ആരോമലുണ്ണിയുടെ ചിത്രീകരണവേളയിലാണ് മലയാളത്തിലെ പ്രശസ്ത നടി ഷീലയുമായി രവിചന്ദ്രൻ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും.
ഏകദേശം ഒരു ഡസനോളം മലയാളചിത്രങ്ങളിൽ രവിചന്ദ്രൻ അഭിനയിച്ചിട്ടുണ്ട് .
മാത്രമല്ല മലയാളം എന്നുമെന്നും ഓർക്കുന്ന ചില മനോഹര ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടാനും ഈ നടന് ഭാഗ്യമുണ്ടായി.

“ജമന്തിപ്പൂക്കൾ ….
ജനുവരിയുടെ മുടി നിറയെ
ജമന്തിപ്പൂക്കൾ …..”

“ശിലായുഗത്തിൽ ശിലകൾക്കെല്ലാം ചിറകു മുളച്ചിരുന്നു ….. ”
(രണ്ടു ഗാനങ്ങളും ” ഓമന ” എന്ന ചിത്രത്തിൽ)
“മുത്തുമണി പളുങ്കുവെളളം പുഴയിലെന്റെ കൊത്തുപണി കരിമ്പുവള്ളം ….. ”
(ആരോമലുണ്ണി )
എന്നീ സുന്ദര ഗാനങ്ങളൊക്കെയാണ് പെട്ടെന്ന് ഓർമയിൽ വരുന്നത്. രവിചന്ദ്രൻ എന്ന നടന്റെ ഓർമ്മദിനമായ ഇന്ന് (ജൂലൈ 25_ 2011) ഈ പ്രിയ ഗാനങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു.