video
play-sharp-fill

Saturday, May 17, 2025
HomeMainപാർട്ടിക്കെതിരെ ബിജെപി പിൻതുണയോടെ മത്സരിച്ചയാളിനെയും സി പി എം ഭരിക്കുന്ന ബാങ്കിലെ നിക്ഷേപ തട്ടിപ്പിനിരയായ വ്യക്തിയെയും...

പാർട്ടിക്കെതിരെ ബിജെപി പിൻതുണയോടെ മത്സരിച്ചയാളിനെയും സി പി എം ഭരിക്കുന്ന ബാങ്കിലെ നിക്ഷേപ തട്ടിപ്പിനിരയായ വ്യക്തിയെയും സ്ഥാനാർത്ഥികളാക്കി: പനച്ചിക്കാട് ബാങ്ക് തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് പാനൽ വിവാദത്തിൽ

Spread the love

പനച്ചിക്കാട്: 40 വർഷമായി സി പി എം ഭരിക്കുന്ന പനച്ചിക്കാട് എസ് സി സഹകരണ ബാങ്കിൽ നിക്ഷേപ തട്ടിപ്പിനിരയായ വ്യക്തിയെ പനച്ചിക്കാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് പാനലിൽ ഉൾപ്പെടുത്തിയത് വിവാദമായി .

കോടികളുടെ തട്ടിപ്പ് അരങ്ങേറിയ ബാങ്കിൽ നിന്നും പാക്കിൽ , പന്നിമറ്റം , ചിങ്ങവനം , പരുത്തുംപാറ , ചാന്നാനിക്കാട് , പൂവൻ തുരുത്ത് പ്രദേശങ്ങളിലെ നിരവധിയാളുകൾക്കാണ് പണം ലഭിക്കുവാനുള്ളത്. ഏറെയും ചെറുകിട വ്യാപാരികളുടെ പിഗ്മി കളക്ഷൻ തുകയാണ്.

ഇതിൽ പണം നഷ്ടപ്പെട്ട പരുത്തുംപാറകവലയിൽ കട നടത്തുന്ന ഒരു വ്യാപാരിയെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. ഭാര്യയുടെ പേരിലാണ് കളക്ഷൻ തുക ബാങ്കിലടച്ചിരുന്നത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നവകേരള സദസ്സിൽ പരാതി നൽകിയവരിൽ ഇവരും ഉൾപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ എൽ ഡി എഫിനെതിരെ ബിജെപി പിൻതുണയോടെ മത്സരിച്ച വ്യക്തിയും പാനലിൽ കടന്നു കൂടിയത് പാർട്ടി അണികളിൽ ചർച്ചയായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments